ന്യൂഡൽഹി: കലൈഞ്ജർ കരുണാനിധി തനിക്ക് പിതാവിനെ പോലെയെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. കരുണാനിധിയുടെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് മകൻ എം.കെ സ്റ്റാലിന് അയച്ച കത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. തന്നോട് എല്ലാ കാലത്തും കലൈഞ്ജർ വലിയ പരിഗണനയും കരുണയും കാണിച്ചെന്നും സോണിയ അനുസ്മരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പലപ്പോഴും നിർണായകമായ മുന്നേറ്റങ്ങളുണ്ടാക്കാൻ സോണിയ-കരുണാനിധി രാഷ്ട്രീയ കൂട്ടുകെട്ടിന് കഴിഞ്ഞിരുന്നു.2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുമായി തമിഴ്നാട്ടിൽ എഐഎഡിഎംകെയെ നിഷ്പ്രഭമാക്കിയ ഡി.എം.കെയുടെ പിന്തുണയാണ് ഒന്നാം യു.പി.എ സർക്കാർ രൂപീകരിക്കുന്നതിൽ കോൺഗ്രസിന് നിർണായകമായത്. 1998 ൽ രാജീവ് ഗാന്ധി വധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ജെയിൻ കമ്മറ്റി റിപ്പോർട്ട് പുറത്തായതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ആരംഭിച്ച ഡി.എം.കെ-കോൺഗ്രസ് ശീതയുദ്ധത്തിന്റെ അവസാനവുമായിരുന്നു 2004ലെ മുന്നണി പ്രവേശനം. സോണിയാ ഗാന്ധിയുടെയും കരുണാനിധിയുടെയും നിലപാടുകളായിരുന്നു അന്നും നിർണായകമായത്. 2006ൽ തമിഴ്നാട്ടിൽ ഡി.എം.കെ അധികാരത്തിൽ തിരിച്ചെത്തുന്നതിനും കരുണാനിധി അഞ്ചാം തവണ മുഖ്യമന്ത്രി ആവുന്നതിനും കോൺഗ്രസ് ബന്ധം ഡി.എം.കെക്ക് സഹായകരമായി. content highlights:Kalaignar was Like a Father Figure to Me: Sonia Gandhi Pens Emotional Letter to Stalin
from mathrubhumi.latestnews.rssfeed https://ift.tt/2nk0HGz
via
IFTTT
No comments:
Post a Comment