ജക്കാർത്ത: ചൈനയുടെ ല്യു ഷിയാങ് നീന്തലിൽ പുതിയ ലോക റെക്കോഡ് സൃഷ്ടിച്ചു. ഏഷ്യൻ ഗെയിംസിൽവനിതകളുടെ 50 മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിലാണ് റെക്കോഡ് നേട്ടം. 26.98 സെക്കൻഡിൽ നീന്തിയെത്തിയ ല്യു ഒൻപത് വർഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയത്. ചൈനയുടെ തന്നെ ഷാവോ ജിങ് 2009 ലോക ചാമ്പ്യൻഷിപ്പിൽ സൃഷ്ടിച്ച 27.06 സെക്കൻഡിന്റെ റെക്കോാണ് ല്യു തിരുത്തിയത്. 2002നുശേഷം ഏഷ്യൻ ഗെയിംസിൽ പിറക്കുന്ന ആദ്യ ലോക റെക്കോഡ് കൂടിയാണിത്. ലോക റെക്കോഡ് സൃഷ്ടിക്കാനാവുമെന്ന് കരുതിയതേയില്ല. 50 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു ഞാൻ ശ്രദ്ധ ചെലുത്തിയിരുന്നത്-ല്യു മത്സരശേഷം പറഞ്ഞു. നീന്തലിൽ ഇതുവരെ പിറന്ന ഏഴ് സ്വർണത്തിൽ നാലു ചൈന സ്വന്തമാക്കിയിരിക്കുകയാണ്. Content Highlights:Asian Games Swimming World Record Liu Xiang
from mathrubhumi.latestnews.rssfeed https://ift.tt/2PvJDKK
via
IFTTT
No comments:
Post a Comment