കോഴിക്കോട് : ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ക്യാമ്പിൽഎന്ന കുറിപ്പോടെ മന്ത്രിയുടെ വേരിഫൈഡ് പേജിലൂടെയാണ് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്. ഇതോടെ പോസ്റ്റിന്റെ അടിയിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. മറ്റുള്ളവർക്കൊപ്പം നിലത്ത് ഷീറ്റിൽ കിടന്നുറങ്ങുന്ന മന്ത്രിയുടെ ചിത്രം 6000 പേരാണ് ഷെയർ ചെയ്തത്. പതിനായിരത്തോളം പേർ ചിത്രത്തിന് കമന്റ് ചെയ്തു. ഇതിൽ അധികവും കടുത്ത വിമർശനങ്ങളായിരുന്നു. നന്ദി ഫേസ്ബുക്ക് ഒരായിരം നന്ദി.. നമ്മൾ ഉറങ്ങുമ്പോൾ നാം അറിയാതെതന്നെ ഉറങ്ങുന്ന ഫോട്ടോ അപ്ലോഡ് ആകുന്ന ഫീച്ചർ പുറത്തിറക്കിയതിന്.. നന്ദി കണ്ണന്താനംജീ ഒരായിരം നന്ദി.. ഈ ഫീച്ചർ മലയാളികൾക്ക് പരിചയപ്പെടുത്തിയതിന്.. ആദ്യം സാർ ഉറങ്ങി അപ്പോൾ ആരോ ഫോട്ടോ എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ ഉണർന്നു അപ്പോൾ ആ ഫോട്ടോ സെന്റ് ചെയ്തു വാങ്ങി എന്നിട്ട് പേജിൽ ഇട്ടു... എന്നിട്ട് പിന്നേം കിടന്നുറങ്ങി.... ഇതിനാണോ ഇത്രയും....?? ഉറങ്ങാനും സമ്മതിക്കൂല്ലേ..... ശരിക്കും നന്നിയുണ്ട് സാർ (ട്രോളല്ല) പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഇങ്ങനെ അറഞ്ചം പുറഞ്ചം ചിരിപ്പിച്ചില്ലെ... ജംബോ സർക്കസിലെ കോമാളികൾ ക്ക് പോലും സാധിക്കാത്തതാണ് അങ്ങ് ചെയ്ത ഈ മഹത്തായ സേവനം. പ്രിയ കണ്ണന്താനം സർ. സാർ പഠിച്ചതും വളർന്നതും ഒക്കെ കേരളത്തിൽ തന്നെ അല്ലെ..മലയാളികളെ കുറിച്ച് ഇങ്ങനെ ആണോ കരുതി ഇരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ സാറിന്റെ സിംപ്ലിസിറ്റിയെ പറ്റി ആളുകൾ ഘോരഘോരം പ്രസംഗിക്കും എന്ന് കരുതുയോ..സാറിന് പാടെ തെറ്റി..ഇത്രേം ദിവസം നിങ്ങൾ ചെയ്ത നല്ല കാര്യങ്ങലെ പോലും നാണിപ്പിക്കുന്നത് ആയി ഈ ചീപ്പ് ഷോ ഓഫ്. പേജ് കൈകാര്യം ചെയ്യുന്ന ആ ചെറുപ്പക്കാരനോട് പറയൂ, കുറച്ചൂടി കോമൺ സെൻസ് കാണിക്കാൻ. ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലായിരുന്നു. എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെവരുന്ന കമന്റുകൾ. ഇതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. - അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2N3v67c
via
IFTTT
No comments:
Post a Comment