കോഴിക്കോട്: പ്രളയത്തെത്തുടർന്നുണ്ടായവെള്ളം ഇറങ്ങിയതോടെ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് മലയാളികൾ. അതിജീവിനത്തിനായുള്ള ഈ മനസാണ്, തളരാതെ പോരാട്ട വീര്യത്തെയാണ് അഭിനന്ദിക്കേണ്ടത്. ഇത്തരം ഉദാഹരണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇത്തരത്തിൽ ഒരു ഉദാരണമാണ് കുന്നംകുളത്തെ കരീമിക്കയുടെ ചായക്കട. മുട്ടൊപ്പം വെള്ളത്തിൽ ചായക്കടയിൽ പണിയെടുക്കുന്ന കരീമിക്കയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടന്നു നീങ്ങാൻ സാധിക്കാത്തതിനാൽ ചായ ഗ്ലാസുകൾ ട്രേയിലാക്കി വെള്ളത്തിലൂടെ ഒഴുക്കി വിടുന്നു. ചായ കുടിക്കാൻ എത്തുന്നവർ അതിൽനിന്നും ചായഎടുത്തു കുടിക്കുന്നു. അതെ മലയാളികൾ അതിജീവനത്തിന്റെ പാതയിലാണ്. പ്രളത്തിനും തോൽപ്പിക്കാൻ സാധിക്കില്ല ഈ പോരാടാനുള്ള മനസിനെ. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.
from mathrubhumi.latestnews.rssfeed https://ift.tt/2nZqS5A
via
IFTTT
No comments:
Post a Comment