ജക്കാർത്ത: ഏഷ്യൻ ഗെയിംസിന്റെ തുഴച്ചലിൽ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത് കുമാറും ഭഗവാൻ സിങ്ങുമാണ് വെങ്കലം നേടിയത്. സിംഗിൾ സ്കൾസ് ഫൈനലിൽ 7.18.76 സെക്കൻഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോവുകയായിരുന്നു. 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും ദുഷ്യന്ത് വെങ്കലം നേടിയിരുന്നു. തുഴച്ചിലിൽ ഒന്നിൽ കൂടുതൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ദുഷ്യന്ത്. കൊറിയയുടെ ഹ്യുൻസു പാർക്ക് സ്വർണവും ഹോങ് കോങ്ങിന്റെ ചുൻ ഗുൻ ചിയു വെള്ളിയും നേടി. രോഹിത് കുമാറും ഭഗവാൻ സിങ്ങും മെഡൽ നേടിയതോടെ ഇന്ത്യയുടെ മൊത്തം മെഡൽ സമ്പാദ്യം ഇരുപതായി. Content Highlights:Asian Games Dushyant Lightweight Singles Sculls Rowing Bronze
from mathrubhumi.latestnews.rssfeed https://ift.tt/2LlNJ4K
via
IFTTT
No comments:
Post a Comment