4 ജിക്കു പിന്നാലെ 5 ജി; 2020 ഓടെ എത്തിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

4 ജിക്കു പിന്നാലെ 5 ജി; 2020 ഓടെ എത്തിയേക്കും

കൊച്ചി:രാജ്യം 4 ജിയുടെ വേഗമറിയും മുമ്പ് തന്നെ 5 ജി സേവനവുമെത്തുന്നു. രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾക്ക് വേഗം കൂടും. 5 ജി സ്പെക്ട്രം ലഭ്യമാക്കുന്ന നടപടികൾ ഈ വർഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5 ജി മാർഗരേഖ തയ്യാറാക്കുന്ന സമിതി ശുപാർശ ചെയ്തു. 2020 ഓടെ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി ചെയർമാൻ പ്രൊഫ. എ.ജെ. പോൾരാജ് പറഞ്ഞു. 5 ജി സ്പെക്ട്രം സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യവും ഒരുക്കുന്നതിനായി അഞ്ചു വർഷം കാലാവധിയുള്ള ഒരു സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അഞ്ചാം തലമുറ ടെലികോം സേവനങ്ങൾക്കായി അധിക സ്പെക്ട്രം ലഭ്യമാക്കണമെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. അമേരിക്ക, ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലൊക്കെ 5 ജി സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഇന്ത്യയിലും ഇത്തരത്തിൽ ഗവേഷണങ്ങൾ നടന്നുവരികയാണ്. രാജ്യത്ത് 4 ജി സേവനം വളരെ വേഗത്തിൽ പടർന്നുപിടിച്ചതുപോലെ 5 ജിയും വിപണി പിടിക്കുമെന്നാണ് കരുതുന്നത്. 2012-ൽ കൊൽക്കത്തയിലാണ് രാജ്യത്ത് ആദ്യമായി 4 ജി സേവനമെത്തുന്നത്. ഭാരതി എയർടെൽ ആണ് അത് ലഭ്യമാക്കിയത്. 2015-16 കാലയളവിൽ റിലയൻസ് ജിയോ സൗജന്യ സേവനവുമായി എത്തിയതോടെയാണ് 4 ജി ജനപ്രിയമായത്. ഇതോടെ, 4 ജി അധിഷ്ഠിത മൊബൈൽ ഹാൻഡ് സെറ്റുകളുടെയും വിൽപ്പന കൂടി. എന്താണ് 5 ജി ? അതിവേഗ ഇന്റർനെറ്റ് തന്നെയാണ് 5 ജിയുടെയും കരുത്ത്. 4 ജിയെക്കാൾ വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യത 5 ജിക്ക് ഉറപ്പു നൽകാനാകും. സെക്കൻഡിൽ ഒരു ഗിഗാബൈറ്റിന് മുകളിലായിരിക്കും വേഗം. ഇതിന് പുറമെ, ഒന്നിലേറെ ഡിവൈസുകൾ (സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, ലാപ്ടോപ്പ് തുടങ്ങിയവ) കണക്ട് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. വേഗം കുറയ്ക്കാതെ തന്നെ ഇത് സാധ്യമാക്കാനാകും.


from mathrubhumi.latestnews.rssfeed https://ift.tt/2PAp3ZA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages