കൊച്ചി : മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയ ഹാക്കര്‍ പോലീസ് പിടിയില്‍. അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്തിനെയാണ് നിയമവിരുദ്ധമായി ചോര്‍ത്തിയ വിവരങ്ങള്‍ വച്ച് ഭീഷിണിപ്പെടുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇയാള്‍ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കിയത്. എളമക്കര സ്വദേശിയായ വ്യക്തിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി. ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ ഇയാള്‍ അതുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
from mangalam.com https://ift.tt/2KqfWqH
via IFTTT
No comments:
Post a Comment