പല്ലുകള്‍ പിഴുതെടുത്തു, ജോലിക്ക് പോകുന്നത് വിലക്കി, യുവതിയെ 15 വര്‍ഷം അടിമയാക്കി കാമുകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

പല്ലുകള്‍ പിഴുതെടുത്തു, ജോലിക്ക് പോകുന്നത് വിലക്കി, യുവതിയെ 15 വര്‍ഷം അടിമയാക്കി കാമുകന്‍

അഹമ്മദാബാദ്: കാമുകിയെ മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാനും അവളില്‍ മറ്റുള്ളവര്‍ ആകൃഷ്ടരാകാതിരിക്കാനും കാമുകന്‍ കണ്ടെത്തിയ വഴിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കാമുകിയുടെ രണ്ട് പല്ലുകള്‍ നിര്‍ബന്ധിച്ച് പറിപ്പിച്ച് മുഖം വികൃതമാക്കിയാണ് കാമുകന്‍ നടത്തിച്ചിരുന്നത്. 15വര്‍ഷം കാമുകനൊപ്പം കഴിഞ്ഞ സ്ത്രീയാണ് തനിക്ക് നേരിടേണ്ടി വന്ന നരക യാദനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

മറ്റ്പുരുഷന്മാര്‍ ആകൃഷ്ടരാകാതിരിക്കാനായിട്ടാണ് സ്ത്രീയുടെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ 57കാരനായ ഓട്ടോഡ്രൈവറായ പങ്കാളി നിര്‍ബന്ധിച്ച് പറിപ്പിച്ചത്. ഗീതാബെന്‍ എന്ന 55 കാരിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ഇതില്‍ അവസാനിക്കുന്നതായിരുന്നില്ല കാമുകന്റെ ക്രൂരത. വീട്ട് ജോലിക്ക് പോയിരുന്ന ഗീതാബെന്നിനോട് പിന്നീട് ജോലിക്ക് പോകേണ്ടന്ന് അയാള്‍ അവശ്യപ്പെട്ടു. ജീവിതം മടുത്തു തുടങ്ങിയ സ്ത്രീ ഓട്ടോയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. തുടര്‍ന്ന് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിതക്കപ്പെട്ട ഗീതാബെന്‍ കൗണ്‍സിലറോടാണ് വിവരങ്ങള്‍ തുറന്ന് പറഞ്ഞത്.

ആദ്യ വിവാഹത്തിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഗീതാബെന്‍ കാമുകനൊപ്പം ജീവതം ആരംഭിച്ചത്. ഇയാളും തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. കുട്ടികളെയും ഉപേക്ഷിച്ചാണ് ഇവര്‍ ഒന്നിച്ച് ജീവിതം ആരംഭിച്ചത്. ഒരു വര്‍ഷത്തോളം ജീവിതം സുന്ദരമായിരുന്നു എന്നാല്‍ അതിന് ശേഷം എല്ലാം മാറിമറിഞ്ഞുവെന്ന് ഗീതാബെന്‍ പറയുന്നു.

പല്ല് പിഴുതെടുത്ത ശേഷം ജോലിക്ക് പോകേണ്ടെന്ന താക്കീതും ചെയ്തു. മാത്രമല്ല മറ്റുള്ളവര്‍ തന്നെ കാണും എന്ന ധാരണയില്‍ വീട്ടിലെ ജനാലകള്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് കൊണ്ട് മൂടി. ഓട്ടോ ഓടിക്കാന്‍ പോകുമ്പോള്‍ തന്നെയും മുന്‍ സീറ്റിലിരുത്തിയാണ് പോയിരുന്നതെന്ന് ഗീതാബെന്‍ പറഞ്ഞു. തടവിലാക്കപ്പെട്ട അവസ്ഥയായിരുന്നു ശരിക്കും തനിക്ക്. ഒടുവില്‍ സഹികെട്ടപ്പോള്‍ ഓട്ടോയില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു താന്‍ എന്ന് ഗീതാബെന്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2OH0ppC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages