പ്രതികളെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതു നാലിടത്ത് ; ആദ്യം പരിശോധന നടത്തിയത് കൊലപാതകം നടന്ന വീടിന്റെ അടുത്തുനിന്ന് ഒരു കിലോമിറ്റര്‍ അകലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

പ്രതികളെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതു നാലിടത്ത് ; ആദ്യം പരിശോധന നടത്തിയത് കൊലപാതകം നടന്ന വീടിന്റെ അടുത്തുനിന്ന് ഒരു കിലോമിറ്റര്‍ അകലെ

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗം കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതു നാലിടത്ത്. എന്നാല്‍ ദൃശ്യങ്ങളിലെ അവ്യക്തത പോലീസിനെ കുഴക്കുന്നു. 29ന് രാത്രി 11 മുതലുള്ള സിസി ടിവി ദൃശ്യങ്ങളാണു പരിശോധിക്കുന്നത്. അഞ്ചുപേര്‍ കയറാന്‍ സാധ്യതയുള്ള വാഹനങ്ങളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.

തമിഴ്‌നാട്ടില്‍നിന്നുള്ള വാഹനങ്ങളും ഇടുക്കി ചെറുതോണി, ചേലച്ചുവട് ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളും നിരീക്ഷിക്കുന്നുണ്ട്. കള്ളിപ്പാറ, കരിമണ്ണൂര്‍, വെണ്‍മണി, വണ്ണപ്പുറം എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ ഇന്നലെ പരിശോധിച്ചു.

ആദ്യം പരിശോധന നടത്തിയത് കൊലപാതകം നടന്ന വീടിന്റെ അടുത്തുനിന്ന് ഒരു കിലോമിറ്റര്‍ അകലെയുള്ള കള്ളിപ്പാറയിലെ കുഞ്ഞുമോന്റെ ചായക്കടയിലെ ദൃശ്യങ്ങളാണ്. പരിശോധിച്ചതില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തുടര്‍ന്ന് എഴു കിലോമിറ്റര്‍ അപ്പുറത്തുള്ള വണ്ണപ്പുറം ടൗണിലെ മലഞ്ചരക്ക് കടകളിലെയും ഹോട്ടലുകളിലേയും മറ്റും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ വാഹന നമ്പര്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ട് പോലീസിനെ വലയ്ക്കുന്നുണ്ട്. കഞ്ഞിക്കുഴി മുതല്‍ തൊടുപുഴ വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പട്ടവരുടെ വീടിരിക്കുന്ന സ്ഥലത്തേക്കു തമിഴ്‌നാട്ടില്‍നിന്നാണെങ്കില്‍ മൂന്നു വഴികളാണുള്ളത്. ദേശിയ പാത 49 വഴി ഊന്നുകല്ലിലെത്തി മുള്ളരിങ്ങാട് വഴി വണ്ണപ്പുറത്തെത്താം. കുമളി ഭാഗത്തുനിന്നാണെങ്കില്‍ ചെറുതോണി- പാറമട വഴി വണ്ണപ്പുറത്തെത്താന്‍ സാധിക്കും. ഈ റോഡില്‍ കാര്യമായ പരിശോധനയില്ല. ചെറുതോണിയില്‍നിന്നു ചേലച്ചുവട് വഴിയും സ്ഥലത്തെത്താം. ഈ വഴിയിലും പരിശോധനയില്ല. ഈ സാധ്യതകളെല്ലാം കണക്കിലെടുത്താണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.



from mangalam.com https://ift.tt/2OGCiHJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages