ന്യുഡല്‍ഹി: അഴിമതിക്കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. കാലിത്തീറ്റ കുംഭകോണക്കേസില്‍ പരോള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ലാലു പ്രസാദ് ഇന്നലെ ജയിലിലേക്ക് തിരിച്ചുപോയിരുന്നു. ലാലുവിനു പിന്നാലെകുടുംബവും ജയിലിലാകുമോ എന്ന ആശങ്ക പാര്‍ട്ടിയിലായിരുന്നു ഇന്നുരാവിലെ വരെ ആര്‍.ജെ.ഡി.
ജാമ്യാപേക്ഷയില്‍ വിധി കേള്‍ക്കുന്നതിനായി രാവിലെ തേജസ്വി യാദവ് അമ്മയ്‌ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. അഴിമതിക്കേസില്‍ ലാലു പ്രസാദ് ജയിലിലായതോടെ പാര്‍ട്ടിയുടെ നേതൃത്വം ഇളയമകന്‍ തേജസ്വി യാദവില്‍ എത്തിയിരുന്നു. ബി.ജെ.പിക്കെതിരേയും മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കടുത്ത വിമര്‍ശമാണ് തേജസ്വി ഉന്നയിക്കുന്നത്.
ബിഹാറില്‍ നിതീഷ്‌കുമാര്‍-ലാലു സഖ്യസര്‍ക്കാരാണ് ആദ്യം നിലവില്‍ വന്നതെങ്കിലും ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനും മറ്റുള്ളവര്‍ക്കുമെതിരെ സി.ബി.ഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ സഖ്യത്തില്‍വിള്ളല്‍ വരികയായിരുന്നു. 2017 ജൂലായില്‍ സഖ്യംപൊളിയുകയും നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം തുടരുകയുമാണ്.
from mangalam.com https://ift.tt/2NwF5SB
via IFTTT
No comments:
Post a Comment