ന്യൂഡല്‍ഹി : മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ 'പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍' ഹരിയാനയില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫൗണ്ടേഷന്‍ ഏറ്റെടുത്ത ഹരിയാനയിലെഗ്രാമങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ സഹകരണമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
ഫൗണ്ടേഷന്റെ വിവിധ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി പ്രണബ് മുഖര്‍ജി വേദി പങ്കിടുന്നുണ്ട്. ഫൗണ്ടേഷന്റെ 'സ്മാര്‍ട്ട്ഗ്രാമം'പദ്ധതിയുടെ ഭാഗമായി ഗുര്‍ഗോണിലെ ഹര്‍ചന്ദ്പൂര്‍, നയാഗൊണ്‍ ഗ്രാമങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും പ്രണബിനൊപ്പം ഖട്ടാര്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയിലേയ്ക്ക് മുതിര്‍ന്നവരെയും ചെറുപ്പക്കാരായ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രണബ് ക്ഷണിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു ദിവസം മുന്‍പ് ഈ സംഘം മുന്‍ പ്രസിഡന്റിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. ഹരിയാനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത സംഘം പ്രണബിന് ആര്‍.എസ്.എസിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍എസ്എസിന് ഹരിയാനയില്‍ നല്ല സ്വാധീനമുണ്ടെന്നും സാമൂഹിക പ്രവര്‍ത്തനമാണ് നടത്തുന്നുതെന്നും അതുകൊണ്ടു തന്നെ എല്ലാ സഹായവും നല്‍കുമെന്നും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ടുവെന്നും എന്നാല്‍, സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പ്രണബിന്റെ സഹായികളില്‍ ഒരാള്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
ഇതിനിടെ, പ്രണബിന്റെ പരിപാടിയില്‍ ഖട്ടാര്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായ രാജീവ് ജെയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2PV2VJJ
via IFTTT
No comments:
Post a Comment