ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സാ ചെലവിനുള്ള തുക കണ്ടെത്താന്‍ പിതാവ് നാലു വയസ്സുള്ള മകളെ വില്‍ക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവരം അറിഞ്ഞെത്തിയ പോലീസ് പിതാവിനെ തടഞ്ഞു.
കന്നോജ് സ്വദേശി അര്‍വിന്ദ് ബഞ്ചാരയാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ അരവിന്ദിനോട് രകതം സംഘടിപ്പിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പണമില്ലാത്തതിനാല്‍ മകളെ 25,000 രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ കൂടാതെ ഒരു വയസുള്ള മകനും ഇവര്‍ക്കുണ്ട്. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് ഇത്തരമൊരു വഴി സ്വീകരിക്കേണ്ടി വന്നതെന്ന് അരവിന്ദ് പോലീസിനോട് പറഞ്ഞു.
ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം നല്‍കാമെന്ന പോലീസിന്റെ ഉറപ്പിന്മേല്‍ കുട്ടിയെ വില്‍ക്കുന്നതില്‍ നിന്നും ഇവര്‍ പിന്മാറി.
from mangalam.com https://ift.tt/2PQBTD7
via IFTTT
No comments:
Post a Comment