പൊതുമാപ്പ്: നോർക്കയുടെ നടപടി വിവാദമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

പൊതുമാപ്പ്: നോർക്കയുടെ നടപടി വിവാദമാകുന്നു

ദുബായ്: യു.എ.ഇ. ഗവർൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് വേളയിൽ അർഹരായ കേരളീയരെ സഹായിക്കാനായി സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള നോർക്ക നാലുപേരെ നിയോഗിച്ച നടപടിയെച്ചൊല്ലി വിവാദം. വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളെ തഴഞ്ഞ് സി.പി.എം. ആഭിമുഖ്യമുള്ളവരെമാത്രം തിരഞ്ഞുപിടിച്ച് നിയോഗിച്ച നടപടിക്ക് എതിരേയാണ് ആക്ഷേപം. കേരള പ്രവാസി ക്ഷേമനിധിബോർഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് നോർക്ക ഇതിനായി യു.എ.ഇ.യിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്.വിവിധ പ്രവാസി സംഘടനാപ്രവർത്തകരെയും ഇന്ത്യൻ അസോസിയേഷനുകളെയും വിശ്വാസത്തിലെടുക്കാതെ സി.പി.എം. അനുഭാവികളെ കുത്തിനിറച്ചുകൊണ്ടുള്ളതാണ് കമ്മിറ്റി എന്നാണ് ആക്ഷേപം. ലോക കേരളസഭാംഗം കെ.ബി. മുരളി, ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറി ബിജു സോമൻ, സി.പി.എം. സഹയാത്രികനും ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരനുമായ മുഹമ്മദ് ഫയാസ് എന്നിവരാണ് നോർക്ക നിയോഗിച്ച സമിതിയിലെ മറ്റ് അംഗങ്ങൾ.യു.എ.ഇ.യിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷന് പ്രാതിനിധ്യം നൽകാതെ ഏതാനും സ്വകാര്യ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേരള സർക്കാരിന്റെയും നോർക്കയുടെയും പ്രഖ്യാപനം പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ജാബിർ കുറ്റപ്പെടുത്തി. ജീവകാരുണ്യപ്രവർത്തനങ്ങളിൽപ്പോലും രാഷ്ട്രീയം കാണുന്ന കേരള സർക്കാർ, അംഗീകൃത സംഘടനകളെ ഒഴിവാക്കി നടത്തിയ ഈ നടപടിയിലൂടെ പ്രവാസികളെ മൊത്തത്തിൽ അപമാനിച്ചിരിക്കുകയാണ്. നടപടി പിൻവലിച്ച് പതിവുപോലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ വഴി നടത്തണമെന്നും ജാബിർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.നോർക്ക സമിതിയുടെ പ്രഖ്യാപനത്തിൽ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയും പ്രതിഷേധിച്ചു. വിവിധ എമിറേറ്റുകളിലെ അംഗീകൃത പ്രവാസിസംഘടനകളെ പൂർണമായി ഒഴിവാക്കിയതോടൊപ്പം മറ്റു പാർട്ടികളിലെ ലോക കേരളസഭയിലെ അംഗങ്ങളെപ്പോലും പരിഗണിച്ചില്ല. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയന്റ് ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവും സി.പി.ഐ.യുടെ പ്രവാസിസംഘടനയുടെ പ്രസിഡന്റുമായ അഡ്വ. സന്തോഷ് നായരെപ്പോലും ഒഴിവാക്കിയതിലൂടെ അധികാരത്തിന്റെമറവിൽ എല്ലാം രാഷ്ട്രീയവത്കരിക്കാനുള്ള സി.പി.എം. തന്ത്രമാണ് വെളിവാകുന്നത്. ഊർജസ്വലമായ പ്രവർത്തനമാണ് വിവിധ എമിറേറ്റുകളിൽ പ്രവാസി സംഘടനകൾ നടത്തിവരുന്നത്. ഇതിനിടയിൽ സി.പി.എമ്മിന്റെയും നോർക്കയുടെയും ചെപ്പടിവിദ്യ ഇവിടെ വിലപ്പോവില്ലെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2KBCDYS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages