ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാർ എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് 150 ശതമാനം വർധിപ്പിച്ചു. ഇതോടെ നിലവിൽ വർഷം നാല് കോടിയായിരുന്ന പ്രാദേശിക വികസന ഫണ്ട് പത്ത് കോടിയായി ഉയരും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കൂടിയ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഇത് നടപ്പാക്കുന്നതോടെ ഡൽഹിയിൽ നിന്നുള്ള ഏഴ് എം.പി.മാർക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയോളം തുക എം.എൽ.എമാർക്ക് പ്രാദേശിക വികസന ഫണ്ട് ഇനത്തിൽ ലഭ്യമാകും. നിലവിൽ ലഭ്യമാകുന്ന തുക പോലും നല്ല രീതിയിൽ വിനിയോഗിക്കാത്ത എം.എൽ.എമാർക്ക് ഇത്രയും ഉയർന്ന ഫണ്ട് അനുവദിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. എന്നാൽ എം.എൽ.എമാർ ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്നവരാണെന്നും സാധാരണക്കാർ വളരെ ചെറിയ ആവശ്യങ്ങൾക്കു പോലും ജനപ്രതിനിധികളെ സമീപിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ആവശ്യത്തിന് ഫണ്ട് ഉണ്ടാകുന്ന പക്ഷം മാത്രമേ അവരെ സഹായിക്കാനാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. Content Hilights:Delhi cabinet raises MLA fund from Rs 4 crore to Rs 10 crore, hike of 150 percentage
from mathrubhumi.latestnews.rssfeed https://ift.tt/2ARPQx6
via
IFTTT
No comments:
Post a Comment