ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി

ആലപ്പുഴ: കുട്ടനാട്ടിൽ വ്യാജരേഖ ചമച്ച് കാർഷിക വായ്പ തട്ടിയെടുത്ത കേസിൽ പ്രതിയായ ഫാദർ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് നീക്കി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ചങ്ങനാശേരി അതിരൂപതയുടേതാണ് നടപടി. കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കുട്ടനാട്ടിലെ പലരുടെയും പേരിൽ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളിൽ നിന്ന് കാർഷിക വായ്പ തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ജൂൺമാസത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻസിപി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്


from mathrubhumi.latestnews.rssfeed https://ift.tt/2M98KnC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages