ചെറുതോണി:മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 2397 അടി കവിഞ്ഞു 2397.02 ആണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ 12 മണിക്കൂർ നേരമായിട്ട് അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടി. വൃഷ് ടി പ്രദേശത്ത് ബുധനാഴ്ചയും ശക്തമായ മഴയുണ്ട്. അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ സ്ഥിതിവച്ച് വ്യാഴാഴ്ച തന്നെ 2398 അടിയിലെത്താനാണ് എല്ലാ സാധ്യതയും. അങ്ങനെയെങ്കിൽ വ്യാഴാഴ്ച ട്രയൽ റൺ വേണ്ടി വരും. ജലനിരപ്പ് പൂർണസംഭരണ ശേഷിയോട് അടുത്തതിനാൽ ഇടമലയാർ ഡാമിന്റെ ഷട്ടർ വ്യാഴാഴ്ച രാവിലെ തുറക്കുമെന്ന് കെ.എസ്.ഇ.ബി അറിയിപ്പ് നൽകി കഴിഞ്ഞു. ജനങ്ങൾ സ്വീകരിക്കേണ്ട മുന്നറിയിപ്പുകളെ കുറിച്ചും അറിയിപ്പ് നൽകിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാകും അണക്കെട്ട് തുറക്കുക. ഒരുമണിക്കൂറോളം സമയം ഷട്ടർ തുറക്കുമെന്നാണ് വിവരം. 164 ഘനനീറ്റർ വെള്ളമാണ് ഇങ്ങനെ അണക്കെട്ടിൽ പെരിയാറിലേക്ക് ഒഴുക്കുക. 168.2 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി അണക്കെട്ട് തുറക്കുന്നതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അഞ്ചുമുതൽ ആറുമണിക്കൂർ കൊണ്ട് അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം. 2013 ലാണ് ഇതിന് മുമ്പ് ഇടമലയാർ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റർ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. അതേസമയം പെരിങ്ങൽകുത്ത് അണക്കെട്ട് തുറന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vuo9VT
via
IFTTT
No comments:
Post a Comment