ബിജെപിയുമായി ശത്രുതയില്ല, ആശയപരമായ അഭിപ്രായവിത്യാസങ്ങള്‍ മാത്രം; പ്രധാനമന്ത്രിയെ കാണാന്‍ സാധിക്കാത്തത് സമയക്കുറവ് കൊണ്ടെന്ന് കമല്‍ ഹാസന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

ബിജെപിയുമായി ശത്രുതയില്ല, ആശയപരമായ അഭിപ്രായവിത്യാസങ്ങള്‍ മാത്രം; പ്രധാനമന്ത്രിയെ കാണാന്‍ സാധിക്കാത്തത് സമയക്കുറവ് കൊണ്ടെന്ന് കമല്‍ ഹാസന്‍

ന്യൂഡല്‍ഹി: ബിജെപിയുമായി തനിക്കൊരു ശത്രുതയുമില്ലെന്നും ആശയപരമായ അഭിപ്രായവിത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും വ്യക്തമാക്കി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. രാജ്യത്ത് ഇതുവരെ കാണാത്ത പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയത്തിലാണ് ഫെബ്രുവരി 21ന് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.

എന്നാല്‍, ഇതുവരെ ഏതെങ്കിലും പാര്‍ട്ടിയുമായി ഒന്നിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച് പറഞ്ഞു.

ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയുമായി ആശയപരമായ വ്യത്യാസങ്ങളുണ്ട്, എന്നാല്‍ ശത്രുതയില്ല. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും സമയം കിട്ടിയില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം. കരുണാനിധിക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാ അഭിനേതാക്കളുടെയും അദ്ധ്യാപകനെന്നാണ് കലൈഞ്ജറെ കമല്‍ഹാസന്‍ വിശേഷിപ്പിച്ചിരുന്നു. 70 വര്‍ഷത്തെ അത്ഭുതകരമായ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത് എന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ വീഴ്ചകളും ഉയര്‍ച്ചകളും തങ്ങള്‍ക്ക് ഒരു പാഠമാണെന്നും കമല്‍ പറഞ്ഞു.



from mangalam.com https://ift.tt/2nmEdEE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages