രക്ഷാപ്രവർത്തനം: അഡീ.ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

രക്ഷാപ്രവർത്തനം: അഡീ.ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിൽ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചു. റിലീഫ് കമ്മീഷണർ കൂടിയായ പി.എച്ച് കുര്യനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. ദുരിതാശ്വാസ പ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ശാസന. മുഖ്യമന്ത്രി വിളിച്ച് ചേർന്ന അവലോകന യോഗത്തിലാണ് ഇത്. ഹെലികോപ്ടർ വഴിയുള്ള രക്ഷാപ്രവർത്തനം വൈകരുതെന്നും രാവിലെ തന്നെ തുടങ്ങണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പത്ത് മണിയാകാൻ കാത്തിരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈനിക വിഭാഗങ്ങളെ കൃത്യമായി ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ടത് റിലീഫ് കമ്മീഷണറാണ്. എന്നാൽ ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം ഉയർന്ന പരാതികളെ തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2MyTXmn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages