ഇടുക്കിയിൽ നിന്നുള്ള ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

ഇടുക്കിയിൽ നിന്നുള്ള ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചേക്കും. ഇടുക്കി അണക്കെട്ടിൽ 2403 അടി എന്ന നിലയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം ഒഴുക്കിവിടാൻ കെഎസ്ഇബി ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് ഉച്ചയോടെ തീരുമാനമുണ്ടായേക്കും. നിലവിൽ 15 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ പുറത്തേക്കു വിടുന്നത്. ഇത് 17 ലക്ഷം ലിറ്ററായി ഉയർത്താനാണ് ആലോചിക്കുന്നത്. 2403 അടിയെത്തുന്നതുവരെ 15 ലക്ഷം ലിറ്റർതന്നെ തുടരും. 2403 അടിയിൽ എത്തിക്കഴിഞ്ഞാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ച് 17 ലക്ഷം ലിറ്ററാക്കും. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് എപ്പോൾ വേണമെങ്കിലും വർധിപ്പിക്കേണ്ടിവരും എന്ന സാഹചര്യമാണുള്ളത്. ആ ജലം കൂടി ഇടുക്കി അണക്കെട്ടിലേക്ക് എത്തിയാൽ ജലനിരപ്പ് അപകടകരമാംവിധം വർധിക്കും. ഈ സാഹചര്യത്തെ നേരിടുന്നതിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി അണക്കെട്ടിലെ വെള്ളം കൂടുതലായി തുറന്നുവിടാൻ ആലോചിക്കുന്നത്. അതേസമയം, ഇടമലയാറിൽനിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. ഇടമലയാറിൽ ജലനിരപ്പ് താഴുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഇടുക്കിയിൽനിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയാലും പെരിയാറിലെ വെള്ളത്തിന്റെ നിലയിൽ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്. Content Highlights:kseb to increase outflow from idukki dam


from mathrubhumi.latestnews.rssfeed https://ift.tt/2MQCT8f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages