സര്‍പ്രൈസായി വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് കാണുന്നത് ഭാര്യയുടെ അവിഹിതം; ഭാര്യയേയും മക്കളെയും ചുട്ടുകൊന്ന് യുവാവ് ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

സര്‍പ്രൈസായി വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് കാണുന്നത് ഭാര്യയുടെ അവിഹിതം; ഭാര്യയേയും മക്കളെയും ചുട്ടുകൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

ജലന്ധര്‍: ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞ ഭര്‍ത്താവ് വഞ്ചന സഹിക്കാന്‍ കഴിയാതെ കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ അലംഗിര്‍ ഗ്രാമത്തിലാണ് സംഭവം. ഭാര്യയേയും രണ്ടു കുട്ടികളേയും തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു.

പ്രവാസിയായ കുര്‍വിന്ദര്‍ സിംഗ് ആണ് (35) ആണ് ഈ കൂട്ടക്കുരുതി നടത്തിയത്. വര്‍ഷങ്ങളായി ജോര്‍ദാനില്‍ ജോലി ചെയ്യുന്ന സിംഗ് ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായി വീട്ടിലെത്തുകയായിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ അറിയിക്കാതെ വന്ന സിംഗ് അറിയുന്നത് അയല്‍വാസിയായ അന്യപുരുഷനൊപ്പമുള്ള ഭാര്യയുടെ ബന്ധത്തെ കുറിച്ചാണ്. പിന്നെ ഒന്നും നോക്കിയില്ല. ഭാര്യയേയും മക്കളെയും ചുട്ടുകൊന്ന് സിംഗ് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു.

ഭാര്യ മന്‍ദീപ് കൗര്‍ (30), മകന്‍ അഭി (അഞ്ച്) മകള്‍ സോണല്‍ (എട്ട്) എന്നിവരെയാണ് സിംഗ് കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭാര്യയാണ് വീട്ടില്‍ നടന്ന സംഭവങ്ങള്‍ പോലീസിന് മൊഴിനല്‍കിയത്.

നാട്ടുകാരനായ ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അശ്ലീല ചിത്രങ്ങള്‍ കാണിക്കുന്നുവെന്നും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുമെന്നും പറഞ്ഞതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. വീട്ടില്‍ എത്തിയ ഭര്‍ത്താവിന് ഇതില്‍ സംശയം തോന്നിയതോടെ ഭാര്യയെ കാര്യമായി ചോദ്യം ചെയ്തു. യഥാര്‍ത്ഥ കഥ അപ്പോഴാണ് പുറത്തുവന്നത്. അയാളുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ഭാര്യ കുറ്റസമ്മതം നടത്തി. ഇതോടെ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് എല്ലാവരേയും ചുട്ടുകൊല്ലുകയായിരുന്നു.

വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന കുര്‍വിന്ദര്‍ സിംഗിന്റെ സഹോദരിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ക്കും പൊള്ളലേറ്റിരുന്നു.



from mangalam.com https://ift.tt/2vF2w4P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages