ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഹബ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ എ.കെ വേണുഗോപാല്‍ ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നതിനെതിരെ തൃണമുല്‍ കോണ്‍ഗ്രസ് എം.എല്‍.എ മഹുവ മോയിത്ര നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജനങ്ങളുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ നേത്തെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ നിരീക്ഷിക്കുന്നത് ഇന്ത്യയെ നിരീക്ഷണ രാജ്യമായി മാറ്റുമെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിമര്‍ശനം. ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചത്.
വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ല്‍ പുറപ്പെടുവിച്ച കോടതി ഉത്തരവ്, സോഷ്യല്‍ മീഡിയയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വാധീനിക്കുമെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യതയേയും മൗലികാവകാശങ്ങളെയും പൂര്‍ണമായി ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ഹര്‍ജിക്കാരനായ മോയിത്ര ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ എ.എം സിംഗ്‌വിയാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായത്.
from mangalam.com https://ift.tt/2LRogoM
via IFTTT
No comments:
Post a Comment