ന്യൂഡല്‍ഹി: യുവതിയുടെ അഴുകിയ മൃതദേഹം ഫ്‌ളാറ്റിനുള്ളിലെ വാര്‍ഡ്രോബിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ മൃതദേഹം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ നിന്നാണ് വ്യാഴാഴ്ച കണ്ടെടുത്ത്.
യുവതി വിവാഹിതനായ യുവാവുമൊത്ത് ഫ്‌ളാറ്റില്‍ താമസിച്ചു വന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവാഹബന്ധം വേര്‍പെടുത്താനും ഇരുവരും തമ്മിലുള്ള വിവാഹം നടത്താനും യുവതി യുവാവിനെ നിര്‍ബന്ധിച്ചു വന്നിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിര്‍ത്തതോടെ മാതാപിതാക്കളില്‍ നിന്നും യുവതി അകല്‍ച്ചയിലായിരുന്നു. യുവതിയുടെ വീടിന്റെ അടുത്തു തന്നെയുള്ള നഗരത്തില്‍ തന്നെയാണ് യുവതി താമസിച്ചു വന്നിരുന്നത്. യുവതിയുടെ കൂടെയുള്ള യുവാവ് തന്നെയാണ് വാര്‍ഡ്രോബിനുള്ളില്‍ നിന്ന് ചീത്ത മണം വരുന്നുവെന്ന് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി വാര്‍ഡ്രോബ് തുറന്നപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
from mangalam.com https://ift.tt/2O8HWRU
via IFTTT
No comments:
Post a Comment