തൊടുപുഴ: ഇടുക്കി കളക്ടറേറ്റിനു സമീപം എസ്പി ഓഫീസിനു മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി സാലിയെയാണ് അറസ്റ്റു ചെയ്തത്. പോലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ ബാഗിൽ ലൈറ്ററും തീപ്പെട്ടിയും ഉണ്ടായിരുന്നു. പോലീസ് ബലമായി ബാഗ് കൈക്കലാക്കി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അയൽവാസിയുമായുള്ള ഭൂമി തർക്കത്തിന്റെ പേരിൽ പല തവണ എസ്പി ഓഫീസിൽ പരാതി നൽകിയെന്നും അത് കണക്കിലെടുക്കാതെ അയൽവാസിയുമായി ചേർന്ന് തന്നെ കേസിൽ കുടുക്കാൻ പോലീസ് കൂട്ടു നിൽക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. എന്നാൽ രണ്ടു കക്ഷികളും പരാതി നൽകിയിട്ടുണ്ടെന്നും അതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോലീസ് മേധാവി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2MbXX8T
via
IFTTT
No comments:
Post a Comment