ടിക്കറ്റില്ലാതെ യാത്രക്കെത്തിയ 'ആടിനെ' റെയില്‍വേ ലേലം ചെയ്തു വിറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

ടിക്കറ്റില്ലാതെ യാത്രക്കെത്തിയ 'ആടിനെ' റെയില്‍വേ ലേലം ചെയ്തു വിറ്റു

മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച ആടിനെ റെയിൽവേ ലേലം ചെയ്തു വിറ്റു. ചൊവ്വാഴ്ച വൈകിട്ട് മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ് സംഭവം. ആടിനെയും കൂട്ടി എത്തിയയാത്രക്കാരനെ പ്ലാറ്റ്ഫോമിൽ വച്ച് ടിക്കറ്റ് പരിശോധകൻ രാം കാപ്തെ കാണുകയായിരുന്നു. തുടർന്ന് രാം യാത്രക്കാരനോട് ടിക്കറ്റും ആടിനെ കൊണ്ടുപോകാനുള്ള അനുമതി പത്രവും ആവശ്യപ്പെട്ടു. റെയിൽവേ നിയമപ്രകാരം, മറ്റു യാത്രക്കാർക്ക് അസൗകര്യത്തിനും അപകടത്തിനും കാരണമായേക്കും എന്നതിനാൽ ഓമനമൃഗങ്ങളെ യാത്രക്കാർക്കൊപ്പം കൊണ്ടുപോകാൻ അനുവദിക്കാറില്ല. കൊണ്ടുപോകണമെന്നുണ്ടെങ്കിൽ പ്രത്യേക അനുമതി പത്രം വാങ്ങിയ ശേഷം ഇവയെ ലഗേജ് കമ്പാർട്ട്മെന്റിലാക്കുകയാണ് ചെയ്യുക. എന്നാൽ ആടുമായെത്തിയ യാത്രക്കാരന്റെ കൈവശം അയാളുടെ ടിക്കറ്റോ ആടിനെ കൊണ്ടുപോകാൻ ആവശ്യമായ അനുമതിപത്രമോ ഉണ്ടായിരുന്നില്ല. ടിക്കറ്റ് പരിശോധകൻ ടിക്കറ്റും ആടിന്റെ അനുമതിപത്രമോ ആവശ്യപ്പെട്ടതോടെ യാത്രക്കാരൻ ഭയന്നു. അയാൾ ആടിനെയും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തുടർന്ന് റെയിൽവേ ജീവനക്കാർ ആടിനെ ഏറ്റെടുത്തു. ബസന്തി എന്നു പേരും നൽകി. തുടർന്ന് ആടിനെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെത്തിച്ചു. റെയിൽവേ നിയമപ്രകാരം, ചീത്തയായി പോകുന്ന വസ്തുക്കളും വളർത്തുമൃഗങ്ങളെയും ലഭിക്കുകയും അവയ്ക്കു മേൽ അവകാശവാദം ഉന്നയിച്ച് ഉടമസ്ഥരെത്തിതിരിക്കുകയും ചെയ്താൽ അവ വളരെ വേഗം തന്നെ ലേലം ചെയ്ത് വിറ്റഴിക്കേണ്ടതുണ്ട്. ബുധനാഴ്ച വരെ ആടിനെ അന്വേഷിച്ച് ആരും എത്തിയില്ല. തുടർന്ന് ആടിനെ വിറ്റഴിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മൂവായിരം രൂപ ലേലത്തുക നിശ്ചയിച്ചെങ്കിലും 2500 രൂപയ്ക്കാണ് ആട് വിറ്റുപോയതെന്ന് അധികൃതർ പറഞ്ഞു.പശ്ചിമ ബംഗാൾ സ്വദേശിയായ അബ്ദുൾ റഹ്മാൻ എന്നയാളാണ് ആടിനെ വാങ്ങിയത്. content highlights:Railway officials auctions off Ticketless goat in mharashtra


from mathrubhumi.latestnews.rssfeed https://ift.tt/2vds8X1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages