ടെന്നസി/യുഎസ്: കെയ്ൻ എന്ന് ആരാധകർ വിളിക്കുന്ന ഡബ്ല്യു ഡബ്ല്യു ഇയിലെ പ്രശസ്ത ഗുസ്തിക്കാരൻ ഗ്ലെൻ ജേക്കബ് ടെന്നസി നോക്സ് വില്ലയിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മെയിൽ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പിൽ ഗ്ലെൻ വിജയിയായെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിവരങ്ങൾ നൽകിയിരുന്ന വെബ്സൈറ്റ് സൈബർ ആക്രമണത്തിൽ തകർന്നതു കാരണം ഫലപ്രഖ്യാപനം വൈകി. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗ്ലെൻ ഇൻഷുറൻസ് കമ്പനിയും റിയൽ എസ്റ്റേറ്റ് കമ്പനിയും നടത്തുന്നുണ്ട്. എതിർ സ്ഥാനാർഥി ഡെമോക്രാറ്റ് പാർട്ടിയുടെ ലിൻഡ ഹെയ്നിയെ വൻഭൂരിപക്ഷത്തിലാണ് ഗ്ലെൻ പരാജയപ്പെടുത്തിയത്. റിങ്ങിൽ മാത്രമല്ല ഭരണനിർവഹണത്തിലും താനൊരു മല്ലനാണെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഗ്ലെൻ.
from mathrubhumi.latestnews.rssfeed https://ift.tt/2n77G5v
via
IFTTT
No comments:
Post a Comment