സരിതയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷെന്ന് ഉമ്മന്‍ ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

സരിതയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷെന്ന് ഉമ്മന്‍ ചാണ്ടി

കൊട്ടാരക്കര: സരിതയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗണേഷ്കുമാറാണെന്ന് ഉമ്മൻ ചാണ്ടി. 21 പേജുകളുള്ള സരിതയുടെ കത്തിൽ മൂന്നു പേജ് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. ഇതിന് പിന്നിൽ ഗണേഷ്കുമാറാണെന്നും ഉമ്മൻ ചാണ്ടി ബോധിപ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷിനെതിരെ ഉമ്മൻ ചാണ്ടി മൊഴിനൽകിയത്. ഗണേഷ്കുമാർ തന്നോട് വിരോധം തീർക്കുകയായിരുന്നു. തിരികെ മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം ഗണേഷ് തീർക്കുകയായിരുന്നു. ഈ നാല് പേജിലാണ് തനിക്കും മറ്റ് യുഡിഎഫ് നേതാക്കൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയതാണ്. നേരത്തെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും 21 പേജുള്ള കത്താണ് സരിത കൈമാറിയതെന്ന് വെളിപ്പെടുത്തിയിരുന്നു. 21 പേജുള്ള കത്തിന് ശേഷം കൂട്ടിച്ചേർത്ത പേജുകളുള്ള കത്തും സോളാർ കമ്മീഷനിലും ഹാജരാക്കിയിരുന്നു. എന്നാൽ കത്ത് താൻ തന്നെ എഴുതിയതാണെന്നും ആരുടെയും സഹായവും ഇതിന് പിന്നിലില്ലെന്നും സരിത പറഞ്ഞു. മൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ഉമ്മൻ ചാണ്ടി ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുവരുമെന്നും പ്രതികരിച്ചു


from mathrubhumi.latestnews.rssfeed https://ift.tt/2AFng1W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages