കോണ്‍ഗ്രസ് പ്രധാന മന്ത്രിമാര്‍ വിദേശ ഇന്ത്യക്കാരെ പരിഗണിച്ചില്ലെന്ന് സുഷമ സ്വരാജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

കോണ്‍ഗ്രസ് പ്രധാന മന്ത്രിമാര്‍ വിദേശ ഇന്ത്യക്കാരെ പരിഗണിച്ചില്ലെന്ന് സുഷമ സ്വരാജ്

അസ്താന: ജവഹർലാൽ നെഹ്രു മുതൽ മൻമോഹൻസിംഗ് വരെ ഇന്ത്യയുടെ പ്രധാന മന്ത്രിയായ കോൺഗ്രസ് നേതാക്കളെല്ലാവരും തന്നെ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നരേന്ദ്ര മോദി സർക്കാർ ഇക്കാര്യത്തിൽ വിജയിച്ചുവെന്നും അവർ പറഞ്ഞു. കസാക്കിസ്താൻ തലസ്ഥാനമായ അസ്താനയിൽ വ്യാഴാഴ്ച ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. മോദി സർക്കാർ മുൻപില്ലാത്ത വിധം വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങൾ പരിഗണിക്കാറുണ്ടെന്നും24 മണിക്കൂറും വിദേശ മന്ത്രാലയത്തിന്റെ സേവനം ഉറപ്പു വരുത്താറുണ്ടെന്നും സുഷമ കൂട്ടിച്ചേർത്തു. മധ്യേഷ്യയിലെ മൂന്നു രാജ്യങ്ങളിലെ സന്ദർശനത്തിലാണ് സുഷമ ഇപ്പോൾ. കസാക്കിസ്താനു ശേഷം കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളും സന്ദർശിക്കും. വിദേശകാര്യ മന്ത്രി എന്ന നിലയിൽ ആദ്യമായാണ് സുഷമ ഈ രാജ്യങ്ങൾ സന്ദർശിക്കുന്നത്. Content Highlights:From Nehru to Manmohan Singh, None Addressed NRIs Like PM Modis Govt: Sushma Swaraj


from mathrubhumi.latestnews.rssfeed https://ift.tt/2LMaLGV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages