മുംബൈ:ഇന്ത്യയുടെ അണ്ടർ-19 ക്യാപ്റ്റൻ അനൂജ് റാവത് ബി.സി.സി.ഐയുടെ നിരീക്ഷണത്തിൽ. കഴിഞ്ഞ വർഷം മൗറീഷ്യസിൽ പാകിസ്താൻ താരങ്ങളോടൊപ്പം അംഗീകാരമില്ലാത്ത ടിട്വന്റി ലീഗിൽ കളിച്ചതാണ് അനൂജിന് വിനയായത്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന ടൂർണമെന്റിൽ ആസാദ് പഠാനെപ്പോലെയുള്ള ഫസ്റ്റ് ക്ലാസ് താരങ്ങളോടൊപ്പമാണ് അനൂജ് കളിച്ചത്. സാധാരാണ യു.കെയിലും ബംഗ്ലാദേശിലുമെല്ലാം ലീഗുകളിൽ കളിക്കാൻ സാധാരണ ബി.സി.സി.ഐയുടെ എൻ.ഒ.സി വേണം. എന്നാൽ മാത്രമേ വിസയ്ക്ക് അപേക്ഷ കൊടുക്കാനാകൂ. എന്നാൽ മൗറീഷ്യസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട. 60 ദിവസം വരെ നീണ്ടുനിൽക്കുന്ന സന്ദർശനം നടത്താം. അതുകൊണ്ട് തന്നെ ബി.സി.സി.ഐയെ അറിയിക്കാതെ ഇന്ത്യൻ താരങ്ങൾക്ക് മൗറീഷ്യസിൽ കളിക്കാനുള്ള അവസരമുണ്ട്. നേരത്തെ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് താരം മനോജ് കർളയും മൗറീഷ്യസിൽ കളിക്കാൻ ബി.സി.സി.ഐയോട് അനുവാദം ചോദിച്ചിരുന്നു. പക്ഷേ ബി.സി.സി.ഐ അനുമതി നൽകിയിരുന്നില്ല. ഫ്ലാക് റോയൽസെന്നു ക്വാട്ട്റെ ബോണെയെന്നും പേരുള്ള രണ്ട് ടീമുകൾ തമ്മിലുള്ള മത്സരത്തിന്റെ യുട്യൂബ് വീഡിയോയിലാണ് അനൂജ് കളിക്കുന്നതായി കാണിക്കുന്നത്. അനൂജിന്റെ എതിർ ടീമിൽ പാകിസ്താൻ താരമായിരുന്ന ഹസൻ റാസയും ഇംഗ്ലീഷ് താരമായിരുന്ന ഒവൈസ് ഷായുമുണ്ട്. അനൂജിനെപ്പോലൊരു താരം ആ ടൂർണമെന്റിൽ കളിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി. അംഗീകാരമില്ലാത്ത ടൂർണമെന്റിൽ അനൂജ് കളിച്ചത് ദൗർഭാഗ്യകരമാണ്. ഇത് വളരെ ഗൗരവമായി തന്നെ കാണേണ്ട കാര്യമാണ് അമിതാഭ് വ്യക്തമാക്കി. Content Highlights: India U-19 captain under scanner for playing unsanctioned league in Mauritius
from mathrubhumi.latestnews.rssfeed https://ift.tt/2vdKoPU
via
IFTTT
No comments:
Post a Comment