തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി യു.എ.ഇ. വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന സംഘപരിവാറിന്റേയും സേവാ ഭാരതിയുടേയും ആഹ്വാനത്തിന്റെ ഭാഗമാണ് ബി.ജെ.പി. സർക്കാരിന്റെ ഈ നിലപാട്. ഐക്യരാഷ്ട്രസഭയും യു.എ.ഇ,ഖത്തർ സർക്കാരുകൾഇപ്പോൾ തന്നെ സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇതു സ്വീകരിക്കാൻ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കിൽ വാഗ്ദാനം ചെയ്ത തുകയ്ക്ക് തുല്യമായ തുക അധികമായി കേരളത്തിനനുവദിക്കാൻ കേന്ദ്ര സരർക്കാർ ന്നദ്ധമാകണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യ വിദേശസഹായം സ്വീകരിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന ഒരു രാജ്യമാണ്. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യൻ യൂണിയൻ, ഏഷ്യൻ വികസന ബാങ്ക്, അമേരിക്ക, ജപ്പാൻ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ വിവിധ സഹായങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്.ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങൾക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്വഴക്കങ്ങളോ എതിരാണെങ്കിൽ അതിനൊരു മാറ്റം വരുത്തിക്കൊണ്ട് ഇപ്പോൾ വാഗ്ദാനം ചെയിതിട്ടുള്ള സഹായങ്ങൾ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകൾ ഉണ്ടാകണം.കേരള നിയമസഭ ഇക്കാര്യം ഐകകണ്ഠേന ആവശ്യപ്പെടണമെന്നും കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നിൽ ഒറ്റക്കെട്ടായി നിന്നു കേന്ദ്രഗവൺമെന്റിന്റെ നിലപാടു തിരുത്തിക്കണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2LjtGUg
via
IFTTT
No comments:
Post a Comment