ന്യൂഡല്‍ഹി: കുമ്പസാരം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാ.ഏബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള സാഹചര്യമില്ല. ഇവര്‍ ഉടന്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.
അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയ ശേഷം വേണമെങ്കില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അപേക്ഷ പരിഗണിച്ച കോടതി കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം ജഡ്ജിയുടെ ചേംബറിലാണ് ഇന്ന്‌വിധി പറഞ്ഞത്. പ്രതികളുടെ ആവശ്യപ്രകാരം കോടതിയില്‍ രഹസ്യ വാദമാണ് നടന്നതും.
നേരത്തെ അറസ്റ്റിലായ രണ്ടു വൈദികര്‍ക്ക് ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം കൊട്ടിയൂര്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ വാദം കേള്‍ക്കുന്നതിനിടെ ഇതേ ബെഞ്ച് ശക്തമായ നിരീക്ഷണവും നടത്തിയിരുന്നു. കേരളത്തില്‍ എന്താണ് നടക്കുന്നത്? കൈസ്ര്തവ പുരോഹിതരുടെ പീഡനവാര്‍ത്തകള്‍ ഞെട്ടിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. അന്ന് മൂന്നു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കിയ കോടതി മുഖ്യപ്രതി ഫാ.റോബിന്‍ വടക്കുംചേരിക്കൊപ്പം ഫാ.തോമസ് തേരകം അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2KwYjoX
via IFTTT
No comments:
Post a Comment