മന്ത്രവാദം ഫലിക്കാത്തത് തന്റെ മന്ത്രശക്തി കൃഷ്ണന്‍ തട്ടിയെടുത്തത് കൊണ്ടാണെന്ന് അനീഷ് വിശ്വസിച്ചു; വകവരുത്തിയാല്‍ 300 മൂര്‍ത്തികളുടെ ശക്തി തനിക്ക് കിട്ടുമെന്നും അത് കേസില്‍ നിന്നും രക്ഷിക്കുമെന്നും കരുതി...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

മന്ത്രവാദം ഫലിക്കാത്തത് തന്റെ മന്ത്രശക്തി കൃഷ്ണന്‍ തട്ടിയെടുത്തത് കൊണ്ടാണെന്ന് അനീഷ് വിശ്വസിച്ചു; വകവരുത്തിയാല്‍ 300 മൂര്‍ത്തികളുടെ ശക്തി തനിക്ക് കിട്ടുമെന്നും അത് കേസില്‍ നിന്നും രക്ഷിക്കുമെന്നും കരുതി...!!!

തൊടുപുഴ: കമ്പകക്കാനത്ത് ഒരു കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടക്കുരുതിക്ക് കാരണമായത് കൊല്ലപ്പെട്ട കൃഷ്ണന്റെ മന്ത്രി സിദ്ധി പിടിച്ചെടുക്കാന്‍ നടത്തിയ കൃത്യമെന്ന് പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷാണ് കേസിലെ പ്രധാനപ്രതി. കൃഷ്ണനെ ഇല്ലാതാക്കിയാല്‍ കൃഷ്ണന്‍ ആവാഹിച്ചു വെച്ചിരിക്കുന്ന മൂര്‍ത്തികളുടെ ശക്തിയും അതിനൊപ്പം അപഹരിച്ചെടുത്ത തന്റെ ശക്തി കൂടി തിരിച്ചു കിട്ടുമെന്നും ആയിരുന്നു അനീഷിന്റെ കണ്ടെത്തല്‍.

കൃഷ്ണനൊപ്പം സഹായിയായി നിന്ന് അനീഷ് ചില മന്ത്രവാദങ്ങളും മറ്റും പഠിച്ചെടുത്തിരുന്നു. എന്നാല്‍ അടുത്തിടെയായി അനീഷിന്റെ മന്ത്രവാദങ്ങള്‍ ഫലിക്കാതെ വരുന്നത് കൃഷ്ണന്‍ തന്റെ മന്ത്രസിദ്ധി മോഷ്ടിച്ചത് കൊണ്ടാണെന്ന് അനീഷ് വിശ്വസിച്ചു. പൂജകള്‍ പരാജയമായി വന്നതോടെ ആറു മാസമായി കൃഷ്ണനെ വകവരുത്താനുള്ള ആലോചനയിലായിരുന്നു അനീഷ്. കൃഷ്ണനെ ഇല്ലാതാക്കിയാല്‍ അയാളുടെ 300 മൂര്‍ത്തികളുടെ ശക്തിയും അയാള്‍ മന്ത്രശക്തികൊണ്ട് പിടിച്ചെടുത്ത തന്റെ മന്ത്രശക്തിയും തിരിച്ചു പിടിക്കാമെന്ന് അനീഷ് വിശ്വസിച്ചു.

മന്ത്രവാദത്തിലൂടെ കൃഷ്ണന്‍ സമ്പാദിച്ച പണവും സ്വര്‍ണ്ണവും മോഹിപ്പിക്കുക കൂടി ചെയ്തതോടെ സുഹൃത്ത് ലിബീഷിനെയും കൂട്ടുപിടിച്ചു. ആറുമാസം മുമ്പ് തന്നെ അനീഷിന് പദ്ധതി ഇട്ടെങ്കിലും അന്ന് ലിബീഷ് താല്‍പ്പര്യം കാട്ടാതിരുന്നതാണ് കൊലപാതകം നീണ്ടുപോകാന്‍ കാരണമായത്. ഒടുവില്‍ 29 ാം തീയതി ഞായറാഴ്ച ലക്ഷ്യമിട്ടുള്ള അനീഷിന്റെ ഈ തീരുമാനം ലിബീഷ് അംഗീകരിക്കുകയായിരുന്നു.

സംഭവം നടന്ന 29 ാം തീയതി അനീഷ് ബൈക്കില്‍ അടിമാലിയില്‍ നിന്നും യാത്ര തിരിച്ചു. തൊടുപുഴയില്‍ എത്തി ലിബീഷിനെയും കൂട്ടി രാത്രി എട്ടര ഒമ്പതു മണിയോടെ മൂലമറ്റത്ത് എത്തി. അവിടെ നിന്നും ആദ്യം നന്നായി മദ്യപിച്ചു. പിന്നീട് സമയം പോക്കാന്‍ ചൂണ്ടയിടാന്‍ പോയി. 12 മണിവരെ ചൂണ്ടയിട്ടു. അതിന് ശേഷം മുട്ടത്തു വന്നു മുട്ടം ബാറില്‍ കയറിയും മദ്യപിച്ചു. 12 മണിക്ക് ശേഷം രണ്ടുപേരും കൃഷ്ണന്റെ വീട് ലക്ഷ്യമാക്കി പോയി.

പരിസരത്തെ ഒരു വീടുമായും കൃഷ്ണനും കുടുംബത്തിനും ബന്ധമില്ല എന്നതാണ് കൊലപാതകം പുറത്തറിയാതെ പോയത്. കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയത് ഞായറാഴ്ച രാത്രിയിലായിരുന്നു. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു എന്നും കസ്റ്റഡിയിലായവര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച മൃതദേഹങ്ങള്‍ കുഴിച്ചിടുമ്പോള്‍ കൃഷ്ണനും മകന്‍ അര്‍ജുനും ജീവനുണ്ടായിരുന്നുവെന്നും പിടിയിലായവര്‍ പറഞ്ഞു. ആക്രമണത്തിനിടെ കൃഷ്ണന്റെ മകള്‍ ആര്‍ഷ ചെറുത്തുവെന്നും അതിനിടയില്‍ അനീഷിനു പരുക്കേറ്റുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എല്ലാറ്റിനും അനീഷിനെ സഹായിച്ച ലിബീഷും അനീഷും തമ്മില്‍ 15 വര്‍ഷം പഴക്കമുണ്ട്. അടിമാലി ബോര്‍വെല്‍ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലം മുതല്‍ സുഹൃത്തുക്കള്‍ ആയിരുന്ന ഇരുവരും പിന്നീടും സൗഹൃദം തുടരുകയായിരുന്നു. പിന്നീട് തൊടുപുഴയിലെ ഒരു ബൈക്കിന്റെ ഷോറൂമില്‍ ജോലി ചെയ്ത ലിബീഷ് ആ ജോലി പിന്നീട് വിടുകയും സ്വന്തം വീട് കേന്ദ്രീകരിച്ചുള്ള ജോലികള്‍ ചെയ്യുകയുമായിരുന്നു.

ഈ സമയത്തെല്ലാം അനീഷുമായി ബന്ധം തുടര്‍ന്നിരുന്ന ലിബീഷ് കൃഷ്ണനെ കൊല്ലാനുള്ള അനീഷിന്റെ ആദ്യ ആലോചനയോട് സഹകരിച്ചില്ലെങ്കിലും കൃഷ്ണന്റെ പൊന്നും പണവും മോഹിപ്പിക്കുകയായിരുന്നു.



from mangalam.com https://ift.tt/2vozbMm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages