കശ്മീരില്‍ ഗ്രനേഡുകളുമായി തീവ്രവാദി അറസ്റ്റില്‍; പിടിയിലായത് സ്വാതന്ത്ര്യദിനത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയയാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

കശ്മീരില്‍ ഗ്രനേഡുകളുമായി തീവ്രവാദി അറസ്റ്റില്‍; പിടിയിലായത് സ്വാതന്ത്ര്യദിനത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയയാള്‍

ശ്രീനഗര്‍: സ്വാതന്ത്ര്യദിനത്തില്‍ ജമ്മു കശ്മീരില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ തീവ്രവാദി പിടിയില്‍. ഇയാളില്‍ നിന്നും എട്ട് ഗ്രനേഡുകളും 60,000 രൂപയും പിടികൂടി. കശ്മീരിലെ പുല്‍വാമ ജില്ലയില്‍പെട്ട അവാന്തിപോറ സ്വദേശിയായ അര്‍ഫാന്‍ വാണിയാണ് ഇന്നലെ രാത്രി ഗാന്ധിനഗറില്‍ പോലീസ് പരിശോധനയില്‍ പിടിയിലായത്.

സ്വാതന്ത്ര്യദിനവേളയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലഷ്‌കറെ തോയിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജമ്മുവില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ആക്രമണപദ്ധതി വ്യക്തമായത്. അതേതുടര്‍ന്ന് ശ്രീനഗറിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2AGo3zO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages