ഇന്നായിരുന്നെങ്കില്‍ സ്വാമി വിവേകാനന്ദന് നേരെ അവര്‍ എന്‍ജിന്‍ ഓയില്‍ ഒഴിച്ചേനെ: ശശി തരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഇന്നായിരുന്നെങ്കില്‍ സ്വാമി വിവേകാനന്ദന് നേരെ അവര്‍ എന്‍ജിന്‍ ഓയില്‍ ഒഴിച്ചേനെ: ശശി തരൂര്‍

തിരുവനന്തപുരം:വർത്തമാനകാല ഇന്ത്യയിലായിരുന്നെങ്കിൽ മനുഷ്യത്വത്തിന് വിലകൽപിച്ചതിന് സ്വാമി വിവേകാനന്ദനും ആക്രമിക്കപ്പെട്ടേനെയെന്ന് ശശി തരൂർ എം.പി. ഇന്നത്തെ ഇന്ത്യയിലേക്ക് സ്വാമി വിവേകാനന്ദൻ എത്തിയാൽ സ്വാമി അഗ്നിവേശിനെ ആക്രമിച്ച അതേ ഗുണ്ടകൾ അദ്ദേഹത്തേയും ലക്ഷ്യമിട്ടേനെ. അദ്ദേഹത്തിന്റെ മുഖത്തൊഴിക്കാൻ ഇവർ എൻജിൻ ഓയിലുമായി വന്നേനെ. തെരുവിൽ സ്വാമി അഗ്നിവേശിനെ നേരിട്ടതുപോലെ വിവേകാനന്ദനേയും അവർ നേരിട്ടേനെ-തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് അക്രമവും അസഹിഷ്ണുതയും സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു തരൂർ. സ്വാമി വിവേകാനന്ദനും ജനങ്ങളെ ബഹുമാനിക്കണം എന്നാണ് പറഞ്ഞത്. മറ്റെന്തിനേക്കാളും പ്രധാനം മനുഷ്യത്വമാണെന്ന് അദ്ദേഹം പറഞ്ഞേനെ. ഗോൾവാൾക്കറുടേതല്ല സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വത്തെയാണ് നമ്മൾ ആദരിക്കുന്നതെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 2920 വർഗീയ സംഘർഷങ്ങളാണ് രാജ്യത്തുണ്ടായത്. പശുവിന്റെ പേരിൽ ആക്രമിക്കപ്പെട്ട 70 സംഭവങ്ങളുണ്ടായി. ഇതിൽ 68 എണ്ണവും ബിജെപി ഭരണത്തിൽ നടന്നതാണ്. Content Highlights:Shashi Tharoor, swami agnivesh


from mathrubhumi.latestnews.rssfeed https://ift.tt/2AJRNM6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages