ചിറ്റൂർ: വഴിമധ്യേ ഭാര്യയുമായുണ്ടായ തർക്കത്തിനിടെ ഭർത്താവ് മൂന്നു മക്കളെയും പുഴയിലേക്കെറിഞ്ഞുകൊന്നു. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പുഴയിൽ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചിറ്റൂർ സ്വദേശികളായ വെങ്കടേഷ് - അമരാവതി ദമ്പതികളുടെ മക്കളായ പുനീത് (6), സഞ്ചയ് (3), രാഹുൽ (മൂന്ന് മാസം) എന്നിവരാണ് മാതാപിതാക്കളുടെ തർക്കിന് ബലിയാടായത്. ആദ്യ ഭാര്യയിൽ മക്കളില്ലാത്ത വെങ്കടേഷിന്റെ രണ്ടാം ഭാര്യയാണ് അമരാവതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച വഴക്കുണ്ടായതിനേത്തുടർന്ന് സ്വന്തം വീട്ടിലേക്ക് കുട്ടികളുമായി പോയഅമരാവതിയെ കഴിഞ്ഞ ദിവസം വെങ്കടേഷ് തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. വഴിമധ്യേ ഇവർ തമ്മിൽ വീണ്ടും വഴക്കുണ്ടാവുകയും വെങ്കടേഷ് ദേഷ്യത്തിൽ മക്കളെ പുഴയിലേക്കെറിയുകയുമായിരുന്നു. വെങ്കടേഷ് അമിത മദ്യപാനിയാണെന്നും സംഭവത്തിനു ശേഷം ഒളിവിലാണെന്നും പോലീസ് അറിയിച്ചു. Content Highlights:Father killed his sons including three month old baby by throwing into the river
from mathrubhumi.latestnews.rssfeed https://ift.tt/2AJRSiS
via
IFTTT
No comments:
Post a Comment