മുംബൈ : സെക്കന്റ്ഹാന്‍ഡ് ഉത്പന്നങ്ങള്‍ക്കു മാത്രമായി ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ വെബ്‌സൈറ്റ് വരുന്നു. നവീകരിച്ച സെക്കന്റ്ഹാന്‍ഡ് ഉത്പന്നങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ വിറ്റഴിക്കുക.
ഇബേ ഇന്ത്യ അവസാനിപ്പിച്ചാണ് ഫ്‌ളിപ്കാര്‍ട്ട് സെക്കന്റ്ഹാന്‍ഡ് ഉത്പന്നങ്ങള്‍ക്കായി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നത്. പഴയവ പുതുക്കി പണിത് വിലകുറച്ച് വിറ്റഴിക്കുകയാണ് ലക്ഷ്യം.
ആമസോണ്‍ ഉള്‍പ്പെടുന്ന പല വെബ്‌സൈറ്റുകളും നിലവില്‍ ഇതു ചെയ്യുന്നുണ്ട്. പുതിയ സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ വാദം. വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത ശേഷമാണ് ഈ വമ്പന്‍ മാറ്റം സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഓണ്‍ലൈനിലൂടെയുള്ള ഈ സെക്കന്റ്ഹാന്‍ഡ് വില്‍പ്പന പുതിയ മാറ്റത്തിന് തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ട്.
from mangalam.com https://ift.tt/2ONWYNM
via IFTTT
No comments:
Post a Comment