ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ചര്‍ച്ചകള്‍ ശുഭസൂചനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ചര്‍ച്ചകള്‍ ശുഭസൂചനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ശുഭസൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ജനാധിപത്യത്തിന് ആരോഗ്യകരമായ സൂചനയും അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കുള്ള ഉചിതമായ ആദരാഞ്ജലിയുമാണെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും അവരുടെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഗുണപരമായ മാറ്റമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നത് ബി.ജെ.പിയുടെ ആശയമാണ്. 2014ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ അവര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര നിയമ കമ്മീഷന് ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കത്തയക്കുകയും ചെയ്തിരുന്നു.

എന്‍.ഡി.എ ഘടകകക്ഷികളായ ശിരോമണി അകാലിദള്‍, എ.ഐ.എ.ഡി.എം.കെ, എന്നീ പാര്‍ട്ടികളും സമാജ്‌വാദി പാര്‍ട്ടി തെലങ്കാന രാഷ്ട്ര സമിതി എന്നീ പാര്‍ട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്, തൃണമുല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ, ടി.ഡി.പി, ജനതാദള്‍ (സെക്കുലര്‍) എന്നീ പാര്‍ട്ടികളും സി.പി.എം, സി.പി.ഐ ഉള്‍പ്പെടെ ഇടത് പാര്‍ട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിര്‍ക്കുന്നു.

അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമല്ലെന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിന് ഒട്ടേറെ നിയമപരമായ നൂലാമാലകളുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമപരമായ തടസങ്ങളും വന്‍ സാമ്പത്തിക ബാധ്യതയുമാണ് അന്നും ഒ.പി റാവത്ത് ചൂണ്ടിക്കാട്ടുന്നത്.

രുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത് കാലാവധി അവസാനിക്കാത്ത നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. കാലാവധി അവസാനിച്ച നിയമസഭകളുടെ കാലാവധി തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊടുക്കുകയും ചെയ്യണം. നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടിക്കൊടുക്കുകയോ ചെയ്യണമെങ്കില്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ സമീപകാലത്തൊന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഭരണഘടനാ ഭേദഗതിക്ക് പുറമെ, വിവിപാറ്റ് സംവിധാനങ്ങളും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നത് അടക്കമുള്ള കാര്യങ്ങളും വെല്ലുവിളിയാണെന്ന് റാവത്ത് പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് അമിത് ഷാ നിയമ കമ്മീഷന് കത്തയച്ച സാഹചര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് റാവത്തിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് 2015ല്‍ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം നടക്കും.



from mangalam.com https://ift.tt/2BMucL7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages