മുഖ്യമന്ത്രിയുടെ നവകേരള പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കും: എ.കെ ആന്റണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

മുഖ്യമന്ത്രിയുടെ നവകേരള പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കും: എ.കെ ആന്റണി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ പുതിയ കേരളം എന്ന സ്വപ്നത്തെ പിന്തുണയ്ക്കുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വാര്‍ത്താ ചാനലിന്റെ സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിവുള്ള മലയാളികള്‍ അവരുടെ ഒരു മാസത്തെ ശമ്പളം ഒരു വര്‍ഷം കോണ്ട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന നിര്‍ദ്ദേശത്തെ പൊതുവില്‍ സ്വാഗതം ചെയ്യുന്നതായി ആന്റണി പറഞ്ഞു. അടിയന്തിരമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം വളരെ നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നു അദ്ദേഹം പ്രശംസിച്ചു.

ക്യാമ്പുകളിലെ ജീവിതത്തെക്കുറിച്ചോ അവിടുത്തെ സൗകര്യങ്ങളെകുറിച്ചോ ആളുകള്‍ക്ക് പരാതികളില്ല. വീട്ടില്‍ ഉള്ളതിലും നല്ല സൗകര്യമാണ് ക്യാമ്പുകളില്‍ എന്നാണ് തന്നോട് പലരും പറഞ്ഞത്. എന്നാല്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടാല്‍ എങ്ങോട്ടു പോകും എന്നറിയാത്ത അവസ്ഥയിലാണ് പലരും.

വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് കുറച്ചു നാള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ട സാമ്പത്തികസഹായങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ച്ചയായി കുട്ടനാട്ടില്‍ വെള്ളമിറങ്ങിയിട്ടില്ല. പ്രളയബാധിത മേഖലകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ് അതും പുനര്‍നിര്‍മ്മിക്കണം. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍, കൃഷി സ്ഥലം നഷ്ടപ്പെട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഇവരെയെല്ലാം പുനരുധിവസിപ്പിക്കണമെന്നും ആന്റണി പറഞ്ഞു.

ഭാഗികമായി വീട് തകര്‍ന്നവരുടെ കാര്യത്തില്‍ അടിയന്തിരമായി വീടുകള്‍ ശുചീകരിക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യണം. വൈദ്യുതി, ടെലിഫോണ്‍, ഗതാഗത സൗകര്യങ്ങളും എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം. ഇതെല്ലാമാണ് മുഖ്യമന്ത്രിയുടെ സ്വപനപദ്ധതിയായ പൂനര്‍നിര്‍മ്മാണത്തില്‍ വരുന്നത്. ആതിന് തങ്ങളുടെ പൂര്‍ണപിന്തുണയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2obTx7A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages