കുട്ടനാട് പാക്കേജ് ശാസ്ത്രീയമായി നടപ്പിലാക്കും - മന്ത്രി സുനില്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

കുട്ടനാട് പാക്കേജ് ശാസ്ത്രീയമായി നടപ്പിലാക്കും - മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: കുട്ടനാട് പാക്കേജ് ശാസ്ത്രീയമായി നടപ്പിലാക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. കുട്ടനാട് പാക്കേജിന്റെ പരാജയം കൂടിയാണ് ഈ ദുരന്തത്തിൽ പ്രതിഫലിച്ചതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വളരെ അശാസ്ത്രീയമായാണ്കുട്ടനാട്പാക്കേജ് നടപ്പാക്കിയത്. ഇത് ശാസ്ത്രീയമായി പുനസൃഷ്ടിക്കും. മികച്ച രീതിയിൽ പാക്കേജ് സർക്കാർ പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിട്ടത്. അതിന്റെ ആദ്യ ഘട്ടം നാം അതിജീവിച്ചു കഴിഞ്ഞു. ഇനിയുള്ള വെല്ലുവിളി നവകേരളം കെട്ടിപ്പടുക്കലാണ്. അതിന് കവിയുന്ന രീതിയിൽ കാർഷിക മേഖലയെ പുനരുദ്ധരിക്കും. പുനരധിവാസ പ്രവർത്തനങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങാതെ ജനങ്ങളിലേക്ക് എത്തിക്കും. ഒരാളെയും ക്യാമ്പിൽ നിന്ന് നിർബന്ധപൂർവം പറഞ്ഞുവിടില്ല. എന്നാണൊ ഇവർക്ക് തിരിച്ച് വീട്ടിൽ പോകാൻ കഴിയുന്നത് അത് വരെ ഇവരെ സർക്കാർ സംരക്ഷിക്കും. 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ഭേതഗതി മൂലം ഒരിക്കലും പുതുതായി പാടങ്ങൾ നികത്താൻ കഴിയില്ല. പുതിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരിഞ്ച് തണ്ണീർത്തങ്ങളോ നെൽവയലുകളോ ഇനി നികത്തില്ല. ഹരിത കേരളം മിഷൻ പുതിയ കരുത്തോടുകൂടെ കൊണ്ടുപോകും. പ്രകൃതി മൂലധനങ്ങളെ സംരക്ഷിക്കാൻ സർക്കാർ നേതൃത്വം നൽകും. വരുന്ന തലമുറയെ മുന്നിൽകണ്ട് നവകേരളം കെട്ടിപ്പെടുക്കുമെന്നും മന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കി. content highlights:Minister V.S Sunil kumar press meetkerala flood 2018


from mathrubhumi.latestnews.rssfeed https://ift.tt/2P55J5y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages