തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം വിദേശത്ത് നിന്ന് സംഘടനകളും മറ്റും അയക്കുന്ന ദുരിതാശ്വാസ സാധനങ്ങൾ കൈപ്പറ്റുന്നതിനും വിതരണം ചെയ്യുന്നതിനും ജില്ലാ കളക്ടർമാക്ക് മാത്രമേ അധികാരമുള്ളുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അയക്കുന്ന സംഘടനകൾക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് സാധനങ്ങൾ എത്തിക്കണമെന്നുണ്ടെങ്കിൽ ജില്ലാ കളക്ടർമാരെ അറിയിക്കണം. അക്കാര്യം പരിശോധിച്ച ശേഷം അവിടെ എത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ദുരിതാശ്വാസ സഹായമായി വിവിധ വിദേശ-സ്വദേശ സന്നദ്ധ സംഘടനകളും, വ്യക്തികളും സാധനസാമഗ്രികൾ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് അയക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നോട്ടിഫിക്കേഷൻ നമ്പർ 59/2018 Customs dated 21082018 പ്രകാരവും, സർക്കാർ ഉത്തരവ് നമ്പർ 458/2018/DMD dated 22082018 പ്രകാരവും, ദുരന്ത നിവാരണ നിയമപ്രകാരവും ഇത്തരം വിദേശ സാധനസാമഗ്രികൾ ദുരിതാശ്വാസ സഹായമായി കൈപറ്റുവാനും വിതരണം ചെയ്യുവാനും ജില്ലാ കളക്ടർക്ക് മാത്രമാണ് അധികാരം. ദുരിതാശ്വാസ സഹായമായി വസ്തുവകകൾ വിദേശ രാജ്യങ്ങളിൽ നിന്നും അയക്കുന്ന/കൊണ്ടുവരുന്ന സന്നദ്ധ സംഘടനകളും, വ്യക്തികളും ഇവ ജില്ലാ കളക്ടർക്ക് കൈമാറുന്നു എന്ന് രേഖാ മൂലം ഉറപ്പ് നൽകിയാൽ മാത്രമേ ജില്ലാ കളക്ടർ ഇവയ്ക്ക് കസ്റ്റംസ് ക്ലിയറൻസ് വാങ്ങി ഏറ്റെടുക്കുകയുള്ളു. ഇത്തരത്തിൽ ഏറ്റെടുക്കുന്ന ഏതൊരു ദുരിതാശ്വാസ സഹായവും, ജില്ലാ കളക്ടർ നിർണയിക്കുന്ന സ്ഥലത്ത് സർക്കാർ സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. ഇവ എത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇവ വിതരണം ചെയ്യണം എന്ന് താല്പര്യം ഉണ്ടെങ്കിൽ ഈ വിവരവും ജില്ലാ കളക്ടറെ അറിയിക്കാം. ഇത്തരത്തിൽ സംഘടനകളും വ്യക്തികളും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ഇവയുടെ ആവശ്യം ഉണ്ടോ എന്ന് സർക്കാർ സംവിധാനങ്ങളിലൂടെ വിലയിരുത്തിയതിനുശേഷം ആവശ്യമുണ്ട് എന്ന് ബോധ്യപെട്ടാൽ അത്തരം സ്ഥലങ്ങളിൽ ഇവ വിതരണം ചെയ്യുവാൻ മുൻഗണന നൽകും. എന്നാൽ പ്രസ്തുത മേഖലകളിൽ ഇവ ആവശ്യമില്ല എന്ന് കണ്ടാൽ ആവശ്യമുള്ള മേഖലയിൽ ഇവ വിതരണം ചെയ്യും. ഈ വിഷയത്തിൽ അന്തിമ തീരുമാനം ജില്ലാ കളക്ടറുടെത് മാത്രമായിരിക്കും എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2MzBRl5
via
IFTTT
No comments:
Post a Comment