ജലനിരപ്പ് ഉയരാൻ സാധ്യത; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

ജലനിരപ്പ് ഉയരാൻ സാധ്യത; ഭയമല്ല, ജാഗ്രതയാണ് വേണ്ടത്- മുഖ്യമന്ത്രി

തിരുവനന്തപുരം:വലിയ ദുരന്തമാണ് കേരളം നേരിടുന്നതെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്. ഇതിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിലെ മിക്കവാറും വില്ലേജുകളിൽ പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്.കെ എസ് ഇ ബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുമാണ് കേരളത്തിലുള്ളത്. ഇവ എല്ലാം നിറഞ്ഞുകവിഞ്ഞു. പരമാവധി വെള്ളം നിറഞ്ഞു. ഇത്തരമൊരു സാഹചര്യം ആദ്യമാണ്. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രധാന പരാമർശങ്ങൾ വെള്ളം കയറില്ല എന്ന കണക്കുകൂട്ടലിൽ ഉദ്യോഗസ്ഥസ്ഥരുടെ നിർദേശം അവഗണിക്കരുത്. മാറിത്താമസിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം. പെരിയാർ, ചാലക്കുടി എന്നീ ഭാഗങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. അതിനാൽ കുറച്ചു കൂടി ജാഗ്രത പാലിക്കണം. പെരിയാറ്റിൽ ഒരു മീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. ചാലക്കുടിയിലും വെള്ളംഉയരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരയിലുള്ളവർ മാറിത്താമസിക്കാൻ തയ്യാറാകണം. ചാലക്കുടി പുഴയുടെ കരയിൽ ഒരുകിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ മാറിത്താമസിക്കുന്നതാണ് നല്ലത്. ആലുവയിൽ, ഇപ്പോൾ വെള്ളം കയറിയതിന് അരക്കിലോ മീറ്റർ പരിധിയിലുള്ളവർ ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് മാറണം. രക്ഷാപ്രവർത്തനങ്ങൾ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും സഹകരിച്ചാൽ നാട്ടിലുള്ള മുഴുവൻ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്നതാണ്. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിളിച്ചിരുന്നു. അവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായി ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും തമ്മിൽ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. എൻ ഡി ആർ എഫിന്റെ 40ടീമുകളെ കൂടി അയക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. 200 ലൈഫ് ബോയ്സിനെ കേരളത്തിലേക്ക് അയക്കും. 250 ലൈഫ് ജാക്കറ്റുകളും ലഭിക്കും. കൂടുതൽ ലൈഫ് ജാക്കറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷൽ ഫോഴ്സുകളെ വിന്യസിക്കും. എയർ ഫോഴ്സ് പത്ത് ഹെലികോപ്ടർ ഇതിനോടകം തന്നിട്ടുണ്ട്. പത്തെണ്ണം കൂടി തരാൻ സമ്മതിച്ചിട്ടുണ്ട്. അത് ഒരുമണിയോടെ സംസ്ഥാനത്തെത്തും. കമ്യൂണിറ്റി കിച്ചൺ സ്ഥാപിക്കും. എയർ ഫോഴ്സിന്റെ നാലു ഹെലിക്കോപ്ടർ ഇവിടെ അനുവദിക്കും. ഇതിനു പുറമേ നേവിയുടെ നാല് ഹെലികോപ്ടറും ഇവിടെ നൽകാൻ സമ്മതിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് മറൈൻ കമാൻഡോസിനെ എത്തിക്കും. കോസ്റ്റ് ഗാർഡിന്റെ രണ്ടുകപ്പലുകൾ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജലസംഭരണ ശേഷി പരമാവധിയിലേക്ക് എത്താൻ കാത്തുനിൽക്കാതെ അതിനു മുമ്പേ ഘട്ടം ഘട്ടമായി തുറന്നുവിടുന്ന രീതിയാണ് ഇടുക്കി അണക്കെട്ടിന്റെ കാര്യത്തിൽ കേരളം സ്വീകരിച്ചത്. എന്നാൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ജലസംഭരണശേഷി പരമാവധിയിലെത്തിയപ്പോഴാണ് തമിഴ്നാട് അണക്കെട്ട് തുറന്നുവിട്ടത്. അതുകൊണ്ടു തന്നെ ഡാമുകൾ തുറക്കുന്ന കാര്യത്തിൽ പൊതുവായ ഒരു ഏകോപനം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഒരു കമ്മറ്റി രൂപവത്കരിച്ചു. സെൻട്രൽ വാട്ടർ കമ്മീഷന്റെ ചെയർമാൻ ആയിരിക്കും കമ്മറ്റി അധ്യക്ഷൻ. കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും തമിഴ്നാടിൽനിന്നുള്ള ഉദ്യോഗസ്ഥരും കമ്മറ്റിയിൽ അംഗങ്ങളായിരിക്കും. സർക്കാർ ഉദ്യോേഗസ്ഥരുടെ ഭാഗത്തുനിന്നു നല്ല സഹകരണമാണുള്ളത്. സർക്കാർ ജീവനക്കാർ അവധി ദിവസങ്ങളിൽ പ്രവർത്തിച്ചാൽ ഡ്യൂട്ടിയായി കണക്കാക്കും. ഈ ആഴ്ച നിശ്ചയിച്ചിട്ടുള്ള പി എസ് സി അഭിമുഖങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകാൻ പി എസ് സിയോട് ആവശ്യപ്പെടും. അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസിയെ അറിയിക്കും. ഒറ്റപ്പെട്ടു പോയവരെ കുറിച്ചുള്ള വിവരം നൽകുകയും രക്ഷപ്പെടുത്താൻ നിർദേശവും നൽകിയിട്ടുണ്ട്. കുട്ടനാട് മേഖയിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയിടങ്ങളിൽ പ്രശ്നമുണ്ടായേക്കാം. വാർത്താ വിനിമയ സൗകര്യങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ മൊബൈൽ കമ്പനികളുടെ യോഗം വിളിച്ചു ചേർക്കും. ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്സ്, എൻ ഡി ആർ എഫ് ഇവരുടെ എല്ലാവരുടെയും കൂടി 52 ടീമുകൾ രക്ഷാപ്രവർത്തനത്തിനായി കേരളത്തിലുണ്ട്. ആർമിയുടെ പന്ത്രണ്ടു സംഘം, എയർ ഫോഴ്സിന്റെ എട്ട് ഹെലികോപ്ടർ, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാർഡിന്റെ മൂന്നു ടീം ഒരു ഹെലികോപ്ടർ, ഇവരാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മെയ് 29 മുതൽ ഇന്നുവരെ 256 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും യോജിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും content highlights:Chief minister on Flood situation in kerala


from mathrubhumi.latestnews.rssfeed https://ift.tt/2wcb3fs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages