ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ 11 പേരെ ഒഴുക്കില്‍പെട്ട് കാണാതായി. സംഘത്തിലെ 45 പേരെ രക്ഷപ്പെടുത്തു. സുല്‍ത്താന്‍ഘട്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയവരാണ് ദുരന്തത്തില്‍പെട്ടത്.
അണക്കെട്ട് അപ്രതീക്ഷിതമായി തുറന്നുവിട്ടതാണ് അപകടത്തിന് കാരണം. ഇതോടെ ജലനിരപ്പ് ഉയരുകയും അപ്രതീക്ഷിതമായി അമിതമായ തോതില്‍ വെള്ളം ഒഴുകി എത്തുകയും ചെയ്തിരുന്നു.
ഗ്വാളിയോര്‍ അതിര്‍ത്തിയില്‍ ഉള്ളതാണ് ഈ വെള്ളച്ചാട്ടം. ഇന്നലെ അവധി ആഘോഷിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ടത്. ദേശീല ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.
from mangalam.com https://ift.tt/2KZ3FcP
via IFTTT
No comments:
Post a Comment