വീട്ടില്‍ കഴുത്തറ്റം വെള്ളം കയറി: ധര്‍മ്മജനെയും കുടുംബത്തേയും രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

വീട്ടില്‍ കഴുത്തറ്റം വെള്ളം കയറി: ധര്‍മ്മജനെയും കുടുംബത്തേയും രക്ഷപ്പെടുത്തി

കേരളത്തെ മുഴുവന്‍ പിടിച്ചുലച്ച് പ്രളയം താണ്ഡവമാടുമ്പോള്‍ ദുരിതത്തില്‍പ്പെട്ട് നടന്‍ ധര്‍മ്മജനും കുടുംബവും. രണ്ടു നില വീടായിട്ടും വെള്ളപൊക്കത്തില്‍ നടനും കുടുംബവും അകപ്പെട്ടു പോവുകയായിരുന്നു. കൊച്ചിയിലെ വീട്ടില്‍ അകപ്പെട്ടു പോയ താരം സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ സുരക്ഷിത സ്ഥാനത്തെത്തിയെന്നറിയിച്ച് നന്ദി പറഞ്ഞിരിക്കുകയാണ്.

അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ചുറ്റിലും വെള്ളമായി വീടിനകത്ത്‌പെട്ടു പോവുകയായിരുന്നു. കഴുത്തറ്റം വീട്ടില്‍ കയറി പുറത്തിറങ്ങാനാവാതെ പെട്ടിരിക്കുകയാണ്. സഹായിക്കമെന്നഭ്യര്‍ത്ഥിച്ചായിരുന്നു ധര്‍മജന്റെ വോയ്‌സ് €ിപ്. പ്രദേശത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ ധര്‍മജന്‍ മുന്നിലുണ്ടായിരുന്നു.

പിന്നീട് രക്ഷപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വള്ളത്തിലെത്തിയാണ് എന്നെയും കുടുംബത്തേയും സഹായിച്ചത്. ഇപ്പോള്‍ സുരക്ഷിതരാണ് ഭാര്യയുടെ വീട്ടിലാണ്. സഹായിച്ച എല്ലാവര്‍ക്കും നന്ദി, ധര്‍മ്മജന്‍ പറഞ്ഞു.



from mangalam.com https://ift.tt/2KZpXv8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages