കാമുകനൊപ്പം മറ്റൊരു ജീവിതം വേണം ; 13 കാരി മകളുടെ മുന്നിലിട്ട് യുവതി ഭര്‍ത്താവിനെ തലവെട്ടിമാറ്റി കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

കാമുകനൊപ്പം മറ്റൊരു ജീവിതം വേണം ; 13 കാരി മകളുടെ മുന്നിലിട്ട് യുവതി ഭര്‍ത്താവിനെ തലവെട്ടിമാറ്റി കൊലപ്പെടുത്തി

കാമുകനൊപ്പം ഒളിച്ചോടാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ തല വെട്ടിമാറ്റി കൊലപ്പെടുത്തി. ഉഗാണ്ടയിലെ കമ്പാലയില്‍ ലെസ്സുബോ ഗ്രാമത്തില്‍ നടന്ന സംഭവത്തില 38 കാരിയായ ഹരിയറ്റ് നസ്സാലി യാണ് ഭര്‍ത്താവ് 53 കാരന്‍ സിറാജേ കാവുമയെ കൊലപ്പെടുത്തിയത് കൗമാരക്കാരിയായ മകളുടെ മുന്നിലിട്ട്. പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ച് നാട്ടുകാരും പോലീസും മാതാവിനെയും കാമുകനെയും ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയും ചെയ്തു.

കാമുകനുമായി മറ്റൊരു ജീവിതം കൊതിച്ച ഇവര്‍ കിടപ്പുമുറിയിലിട്ട് ഭര്‍ത്താവിന്റെ തല വെട്ടി മാറ്റിയ ശേഷം മൃതദേഹം പൂന്തോട്ടത്തില്‍ കുഴിയെടുത്ത് അതിലിട്ടു മൂടുകയായിരുന്നു. കാമുകനുമായി മുങ്ങുകയും ചെയ്തു. എന്നാല്‍ പിതാവിന്റെ തല മാതാവ് വെട്ടിമാറ്റുന്നത്് മകള്‍ കാണുകയും അയല്‍ക്കാരോട് പറയുകയും ചെയ്തു. ഭര്‍ത്താവിനെ വധിക്കാന്‍ മുമ്പ് പല തവണ ശ്രമം നടത്തിയ ആളാണ് നസ്സാലി. മുമ്പ് വിഷം കൊടുത്ത് ഭര്‍ത്താവിനെ കൊല്ലാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

നാലു മക്കളുടെ മാതാവായ നസ്സാലിയെ പിന്നീട് കാമുകനൊപ്പം തന്നെ അറസ്റ്റ് ചെയ്തു. സിറാജേയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത് ചേര്‍ന്നാണെന്ന് പിന്നീട് ഇരുവരും പോലീസിനോട് പറഞ്ഞു. പിതാവ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് മാതാവ് ഒരു പുരുഷനുമായി അടുപ്പമുണ്ടാക്കിയിരുന്നതായി മക്കളില്‍ ഒരാള്‍ പറഞ്ഞു. കുറേ നാളായി മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം സുഖകരമായ അവസ്ഥയില്‍ ആയിരുന്നില്ലെന്ന് മറ്റൊരു മകള്‍ വ്യക്തമാക്കി. അമ്മ അച്ഛനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിക്കുന്നതിന് സാക്ഷിയായിട്ടുണ്ടെന്നും പറഞ്ഞു.



from mangalam.com https://ift.tt/2OEFBOy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages