വിമാനത്താവളങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് കേന്ദ്രത്തോട് ഉത്തര്‍പ്രദേശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

വിമാനത്താവളങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് കേന്ദ്രത്തോട് ഉത്തര്‍പ്രദേശ്

ലഖ്‌നൗ: സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു. ബറേലി, കാണ്‍പൂര്‍, ആഗ്ര വിമാനത്താവളങ്ങളുടെ പേരുകള്‍ മാറ്റാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുഗള്‍സരായ് റെയില്‍വേ സ്‌റ്റേഷന്‍െ്‌നറ പേര്ആര്‍.എസ്.എസ് ചിന്തകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടേതായി മാറ്റിയതിരു പിന്നാലെയാണ് പുതിയ ആവശ്യം.

ബറേലി വിമാനത്താവളത്തിന്റെ പേര് 'നാഥ് നാഗരി' എന്നാക്കണമെന്നാണ് ഉത്തര്‍പ്രദേശിന്റെ ആവശ്യം. ശിവ ഭഗവാന്റെ തീഷ്ണയതുള്ള ഭക്തര്‍ താമസിച്ചിരുന്നുവെന്ന് കരുതുന്ന ബറേലിയുടെ പുരാതന പേരാണ് നാഥ് നാഗരി. നേരത്തെ ഗോരഖ്പുര്‍ വിമാനത്താവളത്തിന്റെ പേര് മഹായോഗി ഗോരഖ്‌നാഥ് എന്നാക്കി മാറ്റിയിരുന്നു. നാഥ് പാന്ത് എന്ന സന്യാസ മഠത്തിന്റെ സ്ഥാപകനാണ് മഹായോഗി ഗോരഖ്‌നാഥ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ ഒരു പൂജാരിയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനി ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥിയുടെ പേര് കാണ്‍പൂര്‍ വിമാനത്താവളത്തിന് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ആഗ്ര വിമാനത്താവളത്തിന് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരാണ് യു.പി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

വിമാനത്താവളങ്ങളുടെ പേരുമാറ്റം ഏറെക്കാലമായുള്ള ആവശ്യമാണെന്നും ഇതിനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും വ്യോമയാനമന്ത്രിയുമായി വൈകാതെ കൂടിക്കാഴ്ചയുണ്ടാകുമെന്നും യു.പി വ്യോമയാനമന്ത്രി നന്ദ്‌ഗോപാല്‍ നന്ദി പറഞ്ഞു.



from mangalam.com https://ift.tt/2nEK34G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages