ലണ്ടന്‍ : ഭീകരന്‍ ഒസാമാ ബിന്‍ ലാദന്റെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണക്കേസിലെ പ്രധാനപ്രതിയുടെ മകളെയെന്ന് വെളിപ്പെടുത്തല്‍. വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറ്റിയ മൊഹമ്മദ് അട്ടയുടെ മകളെയാണ് അല്‍ഖ്വൊയ്ദാ തലവന്‍ ഒസാമാ ബിന്‍ ലാദന്റെ മകന്‍ ഹംസാ ബിന്‍ ലാദന്‍ വിവാഹം കഴിച്ചതെന്ന് ബന്ധുക്കളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
സെപ്തംബര്‍ 11 ന് അമേരിക്കയുടെ അഭിമാന ഗോപുരത്തിലേക്ക് വിമാനം ഇടിച്ചു കയറ്റി നടത്തിയ ഭീകരാക്രമണത്തിനായി വിമാനം തട്ടിയെടുത്തത് മൊഹമ്മദ് അട്ടായായിരുന്നു. ഈ വിവാഹത്തിലൂടെ പഴയ അല്‍ ഖൊയ്ദാ സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നു എന്നതിന്റെ സൂചനയാണ് ദൃശ്യമാകുന്നതെന്നാണ് കരുതുന്നത്. അതേസമയം ഹംസയെ കഴിഞ്ഞ വര്‍ഷം മുതല്‍ ആഗോള ഭീകരരുടെ പട്ടികയിലായ ഹംസയ്ക്കായി അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ശക്തമായ അന്വേഷണത്തിലാണ്.
എന്നാല്‍ ഇയാള്‍ എവിടെയാണെന്ന് വീട്ടുകാര്‍ക്ക് ഒരു വിവരവുമില്ല. അഫ്ഗാനിസ്ഥാനില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന് കരുതുന്ന ഹംസയ്ക്കായി പടിഞ്ഞാറന്‍ രഹസ്യാന്വേഷണ വിഭാഗം ശക്തമായ തെരച്ചിലിലാണ്. പാകിസ്താനിലെ അബോട്ടാബാദില്‍ ഒസാമ കൊല്ലപ്പെട്ടതിന് ശേഷം അല്‍ ഖൊയ്ദാ തലവനായ അല്‍ സവാഹിരിയുടെ സഹായിയായിട്ടാണ് ഹംസ പ്രവര്‍ത്തിക്കുന്നത്. പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാന്‍ അല്‍ ഖൊയ്ദയെ ഹംസ സജ്ജമാക്കുകയാണെന്നും സൗദിയില്‍ കഴിയുന്ന ബന്ധുക്കള്‍ പറയുന്നു.
ഹംസ കുടുംബാംഗങ്ങള്‍ ആരുമായും പിന്നീട് ബന്ധപ്പെട്ടിട്ടില്ല. ഇയാളുമായി കുടുംബം ഒരു സമ്പര്‍ക്കവും പുലര്‍ത്തുന്നുമില്ല. ഏറ്റവും മൂത്തവര്‍ മുതല്‍ ഇളയവര്‍ വരെ ഹംസ ഒരു അപമാനമായിട്ടാണ് കരുതുന്നത്. മറ്റുള്ള ബന്ധുക്കളുമായി ബന്ധപ്പെടുന്നത് തടയാന്‍ സൗദിയിലെ ലാദന്റെ ബന്ധുക്കള്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആക്രമണം നടന്ന് രണ്ടു ദശകം കഴിഞ്ഞ സാഹചര്യത്തില്‍ നിരോധനം മാറ്റിയിട്ടുണ്ട്.
2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കന്‍ ടവറിലേക്ക് വിമാനം ഇടിച്ചു കയറ്റിയത് മൊഹമ്മദ് അട്ട യായിരുന്നു. ആയിരങ്ങള്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഒസാമാ ബിന്‍ ലാദന്റെ അല്‍ഖൊയ്ദയാണെന്ന് 48 മണിക്കൂറിനകം അമേരിക്ക തിരിച്ചറിയുകയായിരുന്നു. 2011 മെയ് 2 ന് പുലര്‍ച്ചെ പാകിസ്താനിലെ അബോട്ടാബാദില്‍ അതിക്രമിച്ച് കയറി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം രഹസ്യമായി താമസിച്ചിരുന്ന ബിന്‍ലാദനെ വധിക്കുകയായിരുന്നു.
from mangalam.com https://ift.tt/2vGIxm2
via IFTTT
No comments:
Post a Comment