ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുത്തില്ല; മുന്‍കൂര്‍ അനുമതിയില്ലാതെ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് എംബസിയില്‍ കയറാനായില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുത്തില്ല; മുന്‍കൂര്‍ അനുമതിയില്ലാതെ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് എംബസിയില്‍ കയറാനായില്ല

ന്യുഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ വത്തിക്കാന്‍ നൂണ്‍ഷ്യോ ഡോ.ജാംബത്തിസ്ത ദിക്വാത്രോയുടെ മൊഴിയെടുക്കാന്‍ കഴിയാതെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രതിനിധിയെ കാണാനെത്തിയ പോലീസുകാര്‍ക്ക് ചാണക്യപുരിയിലെ എംബസിയില്‍ കയറാന്‍ പോലുമായില്ല. അനുമതി ഇല്ലാത്തതിനാല്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ഗേറ്റിനു പുറത്തുള്ള സുരക്ഷാ ജീവനക്കാര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം അന്വേഷണ സംഘം തിരിച്ചുപോയി.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് എംബസി പ്രവര്‍ത്തിക്കുക. ഇന്ന് ശനിയാഴ്ച ആയതിനാല്‍ എംബസിയില്‍ പ്രധാനപ്പെട്ട ജീവനക്കാര്‍ ആരുംതന്നെ ഉണ്ടാവില്ല. തിങ്കളാഴ്ച ഓഫീസ് ജീവനക്കാര്‍ എത്തുമ്പോള്‍ റിസപ്ഷനില്‍ ഫോണില്‍ വിളിച്ച് അനുമതി വാങ്ങിയശേഷം എത്താനാണ് സുരക്ഷാജീവനക്കാര്‍ നിര്‍ദേശിച്ചത്.

വത്തിക്കാന്‍ അംബാസഡര്‍ കൂടിയായ നൂണ്‍ഷ്യോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നയതന്ത്ര പരിരക്ഷയുണ്ട്. അതുകൊണ്ട് തന്നെ മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ എംബസി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കൂ. സാധാരണ നിലയില്‍ ഇമെയില്‍ വഴിയോ ഫോണിലോ മുന്‍കൂര്‍ അനുമതി തേടാം. രണ്ടു ദിവസത്തിനുള്ളില്‍ ഇതിനുള്ള മറുപടിയും ലഭിക്കും.

വത്തിക്കാന്‍ നൂണ്‍ഷ്യോ സ്ഥലത്തില്ലെങ്കില്‍ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറിയേയോ മറ്റ് സെക്രട്ടറിമാരേയോ കാണാം. കന്യാസ്ത്രീ ഇമെയില്‍വഴി പരാതിപ്പെട്ട സമയത്തുണ്ടായിരുന്ന ഫസ്റ്റ് സെക്രട്ടറി സ്ഥലംമാറിപോയിട്ടുണ്ട്. പകരം എത്തിയ സെക്രട്ടറിക്ക് ഇതേകുറിച്ച് എന്തുമറുപടി പറയാന്‍ കഴിയുമെന്നതും വ്യക്തമല്ല.
.



from mangalam.com https://ift.tt/2AG9NqA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages