കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കുന്നതില്‍ പോലീസ് കാണിച്ചത് ഗുരുതരമായ അനാസ്ഥ. ശനിയും ഞായറും വത്തിക്കാന്‍ എംബസിക്ക് അവധിയാണെന്ന് അറിയാതെയും എംബസിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതെയും മൊഴിയെടുക്കാന്‍ ചെന്ന പോലീസിന്റെ നടപടി വീഴ്ചയായി തന്നെ കരുതേണ്ടിവരും. മനഃപൂര്‍വ്വം വരുത്തിവച്ച വീഴ്ചയാണോ അറിവില്ലായ്മ കൊണ്ട് സംഭവിച്ചുപോയതാണോ എന്നാണ് വ്യക്തമാകേണ്ടത്.
നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ നൂണ്‍ഷ്യോയില്‍ നിന്നും മുന്‍കൂട്ടി അനുമതി തേടാതെ മൊഴിയെടുക്കാന്‍ കഴിയില്ലെന്ന കാര്യം പോലീസിന്റെ ഓര്‍മ്മയില്‍ വന്നില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം. നടപടിക്രമങ്ങളെ കുറിച്ച് അറിവില്ലെങ്കില്‍ സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അക്കാര്യങ്ങള്‍ മനസ്സിലാക്കിയോ അവരുടെ സഹായത്താല്‍ അനുമതി എടുത്തിട്ടും വേണമായിരുന്നു പോലീസ് എംബസിയില്‍ എത്താന്‍.
ചുരുക്കത്തില്‍ പോലീസിന്റെ നടപടി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൂടുതല്‍ സാവകാശം നല്‍കുകയാണ്. ഇനി തിങ്കളാഴ്ച മാത്രമേ നൂണ്‍ഷ്യോയെ കാണുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഉടന്‍ തന്നെ അനുമതി കിട്ടണമെന്നുമില്ല. രണ്ടു ദിവസം വരെ കാലതാമസം നേരിടാനും സാധ്യതയുണ്ട്. ഇതിനും ശേഷമേ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിയൂ. ഈ സമയത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഒരുപക്ഷേ ഫ്രാങ്കോ കോടതിയെ സമീപിച്ചേക്കും.
നാളെ ഉജെ്ജയിന്‍ ബിഷപ്പില്‍ നിന്നും മൊഴിയെടുക്കാന്‍ പോകുന്ന പോലീസ് മറ്റന്നാള്‍ ജലന്ധറില്‍ പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ യാത്ര ഇനിയും വൈകുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ മനസ്സിലാകുന്നത്.
from mangalam.com https://ift.tt/2MeMZzt
via IFTTT
No comments:
Post a Comment