ബംഗളൂരു: പ്രളയ ദുരിതം രൂക്ഷമായ കര്‍ണാടകത്തിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്.ഡി. രേവണ്ണയുടെ സമീപനം വിവാദത്തില്‍.
ഹസന്‍ ജില്ലയിലെ ക്യാമ്പിലെത്തിയ മന്ത്രി ആളുകള്‍ക്ക് നേരെ ബിസ്‌ക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ പ്രചരിച്ചതോടെയാണ് മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നിരിക്കുന്നത്. എന്നാല്‍, സ്ഥലപരിമിതി മൂലമാണ് മന്ത്രി അങ്ങനെ ചെയ്തതെന്ന വിശദീകരണവുമായി അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി.
ഉദ്യോഗസ്ഥര്‍ ബോക്‌സില്‍ എത്തിച്ച ബിസ്‌ക്കറ്റ് മുന്നില്‍ കൂടിയിരിക്കുന്ന ക്യാമ്പിലുള്ളവര്‍ക്ക് നേരെ രേവണ്ണ വലിച്ചെറിയുകയായിരുന്നു. സംസ്‌കാരശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രി നടത്തിയതെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2OTZPUZ
via IFTTT
No comments:
Post a Comment