തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപ്പെട്ടകേരളത്തെ സഹായിക്കാൻ യു.എ.ഇ സർക്കാർ 700 കോടി രൂപ നൽകുമെന്നുംഅവർ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെകൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോളാണ് അവർഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമാണം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വായ്പയെടുക്കാനുള്ള പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന്ശതമാനമാണ് ഇപ്പോൾ പരിധി. ഇത്4.5 ശതമാനമായി ഉയർത്താൻ ആവശ്യപ്പെടും. അങ്ങനെ ഉയർത്തിയാൽ 10500 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതി അടക്കം കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്2600 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം തുടങ്ങിയമേഖലകളിൽ ദീർഘകാല പദ്ധതികൾ നടപ്പാക്കാൻ നബാഡിനോട് സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി വായ്പാ കുടിശ്ശിക ആവശ്യപ്പെടുന്നതിൽനിന്ന് വിലക്കും. അവർ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2N2UyK5
via
IFTTT
No comments:
Post a Comment