ജര്‍മന്‍ യാത്ര: സംഭവിച്ചത് തെറ്റുതന്നെ, മന്ത്രിയുടെ നിലപാട് തള്ളി സിപിഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

ജര്‍മന്‍ യാത്ര: സംഭവിച്ചത് തെറ്റുതന്നെ, മന്ത്രിയുടെ നിലപാട് തള്ളി സിപിഐ

തിരുവനന്തപുരം: കേരളം പ്രളയദുരിതത്തിൽ ഉഴലുമ്പോൾ മന്ത്രി കെ. രാജു ജർമൻ സന്ദർശനത്തിനു പോയ സംഭവത്തിൽ മന്ത്രിയുടെ നിലപാട് തള്ളി സിപിഐ. സംഭവിച്ചത് തെറ്റുതന്നെയാണെന്നും കൂടുതൽ ന്യായീകരിച്ച് വഷളാക്കരുതെന്നും പാർട്ടി നിർദേശിച്ചതായാണ് റിപ്പോർട്ട്. വിദേശ യാത്ര നടത്തിയതിൽ തെറ്റില്ലെന്ന മന്ത്രിയുടെ പ്രസ്താവന പാർട്ടി നേതൃത്വം തള്ളിക്കളഞ്ഞു. സംഭവിച്ചതു തെറ്റുതന്നെയാണെന്ന് പാർട്ടി നേതൃത്വം കെ. രാജുവിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ മന്ത്രി വിദേശത്തേക്ക് പോകരുതായിരുന്നു എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. തുടർന്നാണ് നേതൃത്വം മന്ത്രിയെ തിരിച്ചുവിളിച്ചത്.ഇത്രയും സംഭവങ്ങൾക്കു ശേഷവുംകാര്യങ്ങളെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രിക്ക് നേതൃത്വം നിർദേശംനൽകിയതായാണ് റിപ്പോർട്ട്. മന്ത്രി നടത്തിയ വിദേശയാത്ര ചട്ടങ്ങൾ ശരിയായി പാലിക്കാതെയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സാധാരണ ഒരു മന്ത്രി വിദേശയാത്ര നടത്തുമ്പോൾ വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറുന്ന കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. എന്നാൽ കെ. രാജുവിന്റെ കാര്യത്തിൽ അതുണ്ടായില്ല. വകുപ്പിന്റെ ചുമതല നൽകാനുള്ള അധികാരം മുഖ്യമന്ത്രിക്കു മാത്രമാണുള്ളത് എന്നിരിക്കെ, നേരിട്ട് മറ്റൊരു മന്ത്രിക്ക് ചുമതല കൈമാറാൻ കഴിയില്ല. യാത്രതിരിക്കുന്ന ദിവസമാണ് തന്റെ വകുപ്പിന്റെ ചുമതല ഏൽപിക്കുന്നതായി മന്ത്രി പി.തിലോത്തമന് ലെറ്റർപാഡിൽ എഴുതി അറിയിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജർമൻ സന്ദർശനത്തിനു പോയ മന്ത്രി കെ. രാജു ഇതിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. താൻ ജർമനിയിലേക്ക് പോകുന്ന സമയത്ത് മഴ ഉണ്ടായിരുന്നില്ലെന്നും പാർട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചിരുന്നു. ഇവിടെയുള്ള മലയാളികളുടെ സഹോദരങ്ങൾത്തന്നെയാണ് അവിടെയുമുള്ളതെന്നും അവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർവർത്തനങ്ങളിൽ കോട്ടയം ജില്ലയുടെ ചുമതല തനിക്കുണ്ടായിരുന്നതായി മന്ത്രി സമ്മതിച്ചു. എന്നാൽ വിദേശ യാത്ര തെറ്റായിപ്പോയതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക മലയാളി ഫെഡറേഷന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 16ന് ആണ് മന്ത്രി ജർമനിയിലേക്ക് പോയത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് കടുത്ത മഴയും പ്രളയവും മൂലം ജനങ്ങൾ ദുരിതത്തിലായിരുന്നു. മന്ത്രിയുടെ സന്ദർശനം വിവാദമായതോടെ അദ്ദേഹത്തെ സിപിഐ നേതൃത്വം തിരികെ വിളിക്കുകയായിരുന്നു. Content Highlights:Germany visit, CPI against minister K Raju, Kerala floods


from mathrubhumi.latestnews.rssfeed https://ift.tt/2OSjl3U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages